
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: എന്‍.ഐ.എ രജിസ്റ്റര്‍ചെയ്ത തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണ അനന്തമായി നീളുകയാണെന്നും ആരോപണവിധേയരെ എല്ലാകാലത്തും തടവിലിടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി. രാജ്യത്ത് മതിയായ പ്രത്യേക എന്‍.ഐ.എ കോടതികളുടെ അഭാവം ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, എന്‍.ഐ.എ കേസുകള്‍ പരിഗണിക്കാനായി പ്രത്യേക കോടതികള്‍ രൂപീകരിച്ചില്ലെങ്കില്‍ വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ കുഴിബോംബ് സ്ഥാപിച്ച് 15 പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൈലാഷ് രാംചന്ദാനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വാക്കാലുള്ള ഈ നിരീക്ഷണം.
കേസ് പരിഗണിക്കവെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ), മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മൊക്കോക്ക) തുടങ്ങിയ നിയമങ്ങള്‍ പ്രകാരമുള്ള കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഉണര്‍ത്തി. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വീഴ്ച ആവര്‍ത്തിച്ചാല്‍ അടുത്തദിവസം തന്നെ പ്രതികളുടെ ജാമ്യാപേക്ഷ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും ഇത് അവസാന അവസരമാണെന്നും രണ്ടംഗബെഞ്ച് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. വിചാരണ അനാവശ്യമായി വൈകുന്ന കേസുകളില്‍ കോടതികള്‍ക്ക് ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ കേസ് പരിഗണിക്കവെ മെയ് 23ന് സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇത്തരം കേസുകളില്‍ ദൈനംദിന അടിസ്ഥാനത്തില്‍ വിചാരണ നടക്കണമെന്ന് അന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ വേഗത്തില്‍ വിചാരണ നടത്താന്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങള്‍ക്ക് പ്രോസിക്യൂഷന് വേണം, പക്ഷേ വേഗത്തില്‍ വിചാരണ വേണ്ട അല്ലേ- കോടതി ചോദിച്ചു.
നിലവിലുള്ള ഒരു കോടതിയെ പ്രത്യേക എന്‍.ഐ.എ കോടതിയാക്കി മാറ്റാനാകില്ലെന്നും സുപ്രിംകോടതി ഓര്‍മിപ്പിച്ചു. നിലവിലുള്ള കോടതിയെ പ്രത്യേക കോടതിയാക്കി മാറ്റുന്നത് മറ്റ് വിചാരണത്തടവുകാരോടുള്ള അനീതിയാണ്. ദാമ്പത്യകേസിലുള്പ്പെടെ മുതിര്‍ന്ന പൗരന്മാരടക്കം നിരവധി പേര് ജയിലിലുണ്ട്. അവരുടെയെല്ലാം വിചാരണയെ ഇത് ബാധിക്കുമെന്നും പൗരന്മാര് അനന്തമായി ജയിലില്‍ കിടക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ മറുപടി നല്കാന് കോടതി കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ഒരു അവസരം കൂടി നല്കി.
Supreme Court warned the Union of India that if Special Courts with requisite infrastructure for expeditious trial in NIA cases are not set-up, Courts will be left with no option but to release undertrials on bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്സ് ഫോറം പങ്കെടുക്കില്ല
Kerala
• a day ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• a day ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• a day ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍
uae
• a day ago
ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം
oman
• a day ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• a day ago
കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• a day ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• a day ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Kerala
• a day ago
ആര്.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• a day ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• a day ago
ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം
International
• a day ago
എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു
Kerala
• a day ago
പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്
Cricket
• a day ago
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്ഭവനിൽ
Kerala
• a day ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• a day ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് മരിച്ചു
Kerala
• a day agoയുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today
uae
• a day ago