HOME
DETAILS

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

  
July 19 2025 | 18:07 PM

Kozhikode native was arrested for selling explicit content through telegram

കോഴിക്കോട്: വ്യാജ ഐഡി ഉപയോഗിച്ച് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തിയ പ്രതി പിടിയില്‍. ബാലുശ്ശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രെം പൊലിസിന്റെ പിടിയിലായത്. തെലങ്കാന പൊലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്ത്രീകളുടെ പേരിലാണ് ഇയാള്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്തത്. പ്രധാനമായും ടെലഗ്രാമിലൂടെയാണ് വിഷ്ണു ഇടപാട് നടത്തിയത്. ഡിജിറ്റല്‍ പണമിടപാടിലൂടെ നിരവധിയാളുകള്‍ വിഷ്ണുവിന് പണം കൈമാറിയിട്ടുണ്ടെന്നും സൈബര്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം വ്യാജ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യും. ശേഷം ടെലഗ്രാം അക്കൗണ്ടിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ച് കൊടുത്താണ് വിഷ്ണു ഇടപാടുകള്‍ നടത്തിയിരുന്നത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നതെന്നും പൊലിസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയ പട്രോളിങ്ങിനിടെ ടെലഗ്രാം ഉപയോഗിച്ച് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കുന്ന സംഘത്തെ കുറിച്ച് തെലങ്കാന പൊലിസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് ബാലുശ്ശേരി സ്വദേശി വിഷ്ണുവിലേക്ക് എത്തിയത്. തെലങ്കാന സൈബര്‍ സെക്യൂരിറ്റി വിഭാഗം ഇക്കാര്യം കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബിജുവിനെ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് സൈബര്‍ പൊലിസ് നടത്തിയ ഓപ്പറേഷനിലാണ് വിഷ്ണു പിടിയിലായത്. 

വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയവരെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ മറ്റ് ചിലര്‍ കൂടി ഉള്‍പ്പെട്ടതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു.

Kozhikode native was arrested for selling explicit content involving children online using a fake ID. The arrest was made based on information provided by the Telangana Police. Further investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  2 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  2 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  2 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  2 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  2 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  2 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  2 days ago