HOME
DETAILS

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

  
Muqthar
July 20 2025 | 05:07 AM

4 Trucks Full of Rotten Seafood Seized  Destroyed in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാലു ട്രക്കുകള്‍ നിറയെ ചീഞ്ഞ കടല്‍വിഭവങ്ങള്‍ പിടിച്ചെടുത്തു. 10 ടണ്‍ മത്സ്യവും ചെമ്മീനും പിടിച്ചെടുക്കുകയും എല്ലാം നശിപ്പിക്കുകയും ചെയ്തതായി കുവൈത്ത് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ജനറല്‍ അതോറിറ്റി (General Authority for Food and Nutrition) പ്രസ്താവിച്ചു. പ്രാദേശിക മത്സ്യ വിപണിയില്‍ വില്‍പ്പന തടയുന്നതിന് വേണ്ടിയാണ് നശിപ്പിച്ചത്. ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഷാര്‍ഖ് മാര്‍ക്കറ്റിന് സമീപം മത്സ്യ ഗതാഗത വാഹനങ്ങള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെ നടത്തിയ പരിശോധനയ്ക്കിടെയാണ് ചീഞ്ഞളിഞ്ഞ കല്‍ വിഭവങ്ങള്‍ പിടിച്ചെടുത്തതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി അല്‍ കന്‍ദാരി പറഞ്ഞു. ഫ്രീസറിലാക്കി സൂക്ഷിച്ചിരുന്നവ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികളെന്ന് അദ്ദേഹം പറഞ്ഞു.

മായം കലര്‍ന്നതോ കാലഹരണപ്പെട്ടതോ ആയ ഭക്ഷണം വില്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കെതിരെയും കര്‍ശന നടപടി തുടരും. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അല്‍ കന്‍ദാരി പറഞ്ഞു.

ബോര്‍ഡ് ചെയര്‍മാന്‍, ഡയറക്ടര്‍ ജനറല്‍, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആറ് ഗവര്‍ണറേറ്റുകളിലും പരിശോധനാ ടീമുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. 

മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിലൂടെയും കാലഹരണപ്പെടല്‍ തീയതികള്‍ 24/7 നിരീക്ഷിക്കുന്നതിലൂടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാബിനറ്റ് നിര്‍ദ്ദേശങ്ങളുമായി ഈ ശ്രമങ്ങള്‍ യോജിക്കുന്നുവെന്ന് അല്‍കന്‍ദാരി ആവര്‍ത്തിച്ചു.  

The Kuwait General Authority for Food and Nutrition stated today about the seizure and destruction of 10 tons of fish and shrimp deemed unfit for human consumption, preventing their sale at the local fish market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  5 hours ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  5 hours ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  6 hours ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  6 hours ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  6 hours ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  6 hours ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  6 hours ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 hours ago
No Image

ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക് 

Kerala
  •  7 hours ago
No Image

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

Kerala
  •  7 hours ago