
അജ്മീരിലെ ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ ദര്‍ഗ വിരാജ്മാന് ക്ഷേത്രമാക്കണം; ഹിന്ദുസേനയുടെ ഹരജി ഫയലില്‍ സ്വീകരിച്ച് കേസ് ഓഗസ്റ്റിലേക്ക് നീട്ടിവച്ചു

ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ പ്രമുഖ സൂഫി നേതാവ് ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ ഭൗതികദേഹം അടക്കംചെയ്ത അജ്മീരിലെ ദര്‍ഗാ ശരീഫിന് മേലുള്ള തീവ്ര ഹിന്ദുത്വവാദികളുടെ ഹരജിയില്‍ ഓഗസ്റ്റ് 30ന് വാദംകേള്‍ക്കും. ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ മഖ്ബറ സ്ഥിതിചെയ്യുന്ന ദര്‍ഗയ്ക്ക് താഴെ ശിവക്ഷേത്രമുണ്ടെന്നും അതു തകര്‍ത്താണ് ദര്‍ഗ സ്ഥാപിച്ചതെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുസേന നല്കിയ ഹരജി ഇന്നലെ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ജഡ്ജി അവധിയിലായതിനാലും മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാര്‍ ജുഡിഷ്യല്‍ ജോലികള്‍ ബഹിഷ്കരിച്ചതിനാലും വാദംകേള്‍ക്കല്‍ മാറ്റിവയ്ക്കുകയായിരുന്നു.
13 ാം നൂറ്റാണ്ടില്‍ മരിച്ച ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ പേരിലുള്ള ദര്‍ഗയില്‍ സര്‍വേ നടത്തണമെന്നും അതിനുള്ളില്‍ പൂജ നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസേനക്ക് വേണ്ടി പ്രസിഡന്റ് വിഷ്ണുഗുപ്തയാണ് ഹരജി നല്‍കിയത്. കാശിയിലെയും മഥുരയിലെയും പള്ളിയെപ്പോലെ അജ്മീര്‍ ദര്‍ഗയും ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്നാണ് ഹരജിക്കാരുടെ ആരോപണം. അജ്മീര്‍ ദര്‍ഗാശരീഫിന്റെ പേര് ഭഗവാന് ശ്രീ സങ്കത് മോചന മഹാദേവ വിരാജ്മാന് ക്ഷേത്രം എന്നാക്കി മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
ദര്‍ഗയില്‍ സര്‍വേ നടത്തണമെന്നും അതിനുള്ളില്‍ പൂജ നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസേവന നേതാവ് വിഷ്ണുഗുപ്തയാണ് ഹരജി നല്‍കിയത്. കാശിയിലെയും മഥുരയിലെയും പള്ളിയെപ്പോലെ അജ്മീര്‍ ദര്‍ഗയും ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്നാണ് ഹരജിക്കാരുടെ ആരോപണം. അജ്മീര്‍ ദര്‍ഗാശരീഫിന്റെ പേര് ഭഗവാന് ശ്രീ സങ്കടമോചന മഹാദേവ വിരാജ്മാന് ക്ഷേത്രം എന്നാക്കി മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
13 ാം നൂറ്റാണ്ടില്‍ മരിച്ച ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ 813 ാമത്തെ ഉറൂസ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കോടതിയില്‍നിന്ന് വിവാദനടപടിയുണ്ടായിരുന്നത്. സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന യു.പിയിലെ സംഭാല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്തിയതിനെതിരേ പ്രതിഷേധിച്ച അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രാജ്യവ്യാപക രോഷം ഉയരുന്നതിനിടെയാണ്, സുല്‍ത്താനില്‍ ഹിന്ദ് എന്ന വിശേഷണമുള്ള ചിശ്തിയുടെ ദര്‍ഗക്ക് മേലും അവകാശവാദവുമായി ഹിന്ദുത്വവാദികള്‍ വന്നത്.
വിദ്വേഷനടപടികള്ക്ക് പേര് കേട്ടയാളാണ് ഹരജിക്കാരനായ ഹിന്ദുസേന നേതാവ് വിഷ്ണുഗുപ്ത. 2015ല്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ അതിക്രമം കാട്ടിയതുള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രാജ്യതലസ്ഥാനത്ത് തീവ്രഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന മിക്ക അതിക്രമങ്ങളിലും ഇയാളുടെ സാന്നിധ്യം പ്രകടമാണ്. പലതവണ ജയിലിലും കിടന്നിട്ടുണ്ട്.
800 വര്‍ഷത്തിലേറെ പഴക്കമുള്ള ദര്‍ഗാ ശരീഫിന് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്ന ഹരജിയില്‍ വാകംകേള്ക്കാനും നോട്ടീസയക്കാനും കോടതി സ്വീകരിച്ച നടപടി ചട്ടവിരുദ്ധമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 1991ലെ അരാധനാലയസംരക്ഷണനിയമം അനുസരിച്ച് ബാബരി മസ്ജിദ് ഒഴികെ ഒരു ആരാധനാലയത്തിന് മേലും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നാണ്. ഇന്ത്യന്‍ തെളിവ് നിയമം (ഭാരതീയ സാക്ഷ്യ അഭിയാന്) പ്രകാരം ഒരുവ്യക്തി കൈവശംവയ്ക്കുന്ന ഭൂമിക്ക് മേല്‍ മറ്റൊരു കക്ഷി അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍ അവകാശാദമുന്നയിക്കുന്നയാളാണ് തെളിവ് കൊണ്ടുവരേണ്ടത്. ഈ രണ്ട് നിയമങ്ങളും നിലനില്‍ക്കെയാണ് ദര്‍ഗക്കെതിരായ ഹരജിയില്‍ വാദംകേള്‍ക്കാന്‍ തീരുമാനിച്ചതും നോട്ടീസ് അയച്ചതും ഇപ്പോള്‍ കേസ് നീട്ടിവച്ച് വിശദമായ വാദംകേള്‍ക്കാന്‍ തീരുമാനിച്ചതും.
final hearing in the high-profile Ajmer Dargah dispute case will take place August 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ്
National
• 12 hours ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 13 hours ago
നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി
Kerala
• 13 hours ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 13 hours ago
നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി
Saudi-arabia
• 13 hours ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 14 hours ago
ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 14 hours ago
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍
Kerala
• 14 hours ago
യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
bahrain
• 14 hours ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 15 hours ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 15 hours ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 16 hours ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 16 hours ago.jpeg?w=200&q=75)
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
Kerala
• 16 hours ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്പെക്ട്രേം കാർ
auto-mobile
• 17 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 18 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 18 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 18 hours ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 17 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 17 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 17 hours ago