HOME
DETAILS

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

  
Farzana
July 20 2025 | 06:07 AM

Uttar Pradesh Villagers Build Road After 70 Years of Government Neglect Vow to Boycott Elections

ആഗ്ര: Where there’s a will there is a way...എന്നാണല്ലോ. ഇവിടെയിതാ ഒരു ആത്രമേല്‍ ആഗ്രഹത്തിന്റേയും ആവശ്യത്തിന്റേയും പുറത്ത് ഒരു വഴി വെട്ടിത്തെളിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഈ ഗ്രാമീണര്‍. 70 വര്‍ഷമാണ് ഒരു റോഡിന് വേണ്ടി ഇവര്‍ അധികാരികളുടെ പിറകെ നടന്നത്. എന്നാല്‍ ആരും ചെവി കൊണ്ടില്ല. ഒടുവില്‍ അവര്‍ തന്നെ പണം പിരിച്ചു. അവര്‍ തന്നെ പണിക്കിറങ്ങി. അന്തസ്സായി ഒരു റോഡുമുണ്ടാക്കി. ഒരു അധികാരി വര്‍ഗത്തിന്റേയും സഹായമില്ലാതെ. 

ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലെ മജ്‌റ രാജ്പൂര്‍ ഗ്രാമത്തിലെ ജനങ്ങളാണ് അധികാരികളുടെ അവഗണനക്കെതിരെ ചൂണ്ടുവിരലായി അവരുടെ വഴിയൊരുക്കിയത്. പ്രധാന പാതയുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റോഡാണിത്. പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുകയായിരുന്നു  200 മീറ്റര്‍ നീളവും 8 അടി വീതിയുമുള്ള റോഡ്. എത്രയോ കാലങ്ങളായി അവര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ആവശ്യപ്പെടുന്നു. മഴ പെയ്താല്‍ റോഡില്‍ നിറയെ ചെളിക്കെട്ടാണ്. കുട്ടികള്‍ സ്‌കൂളില്‍ പോകാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും ഗ്രാമവാസികള്‍ പ്രയാസപ്പെട്ടു. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ബി.ജെ പി തുടങ്ങി ഭരണകൂടങ്ങള്‍ മാറി വന്നിട്ടും എന്തിന് തലമുറകള്‍ പോലും മാറിയിട്ടും അവരുടെ റോഡിന്റെ അവസ്ഥ മാറിയില്ല. 

പ്രധാനമന്ത്രി സഡക് യോജന പദ്ധതിക്കു കീഴില്‍ റോഡ് നിര്‍മാണത്തിന് അപേക്ഷിച്ചിട്ടു പോലും നടപടിയുണ്ടായില്ല. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തുടങ്ങി അപേക്ഷയെത്താത്ത അധികാര കേന്ദ്രങ്ങളില്ല. എന്നാല്‍ ആരും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.

യുവാക്കളും മുതിര്‍ന്നവരും ചേര്‍ന്ന് 70000 രൂപ പിരിച്ചെടുത്താണ് റോഡ് നിര്‍മാണം നടത്തിയത്. പൊട്ടിച്ച കട്ടകള്‍ നിരത്തി വളരെ കുറച്ചു ദിവസം കൊണ്ടു തന്നെ റോഡുകള്‍ നിര്‍മിച്ചു. 

250 താമസക്കാരും 90 വോട്ടര്‍മാരുമുള്ള ഗ്രാമത്തില്‍ എല്ലാ തവണയും മുടങ്ങാതെ വോട്ടു ചെയ്തിട്ടും ഒരു ജനപ്രതിനിധിപോലും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. അതുകൊണ്ട് തന്നെ അവര്‍ ഒരു തീരുമാനവും എടുത്തിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും വോട്ടു ചോദിച്ച് ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന്.

 

Tired of waiting 70 years for government help, villagers of Majra Rajpur in Uttar Pradesh’s Mainpuri district built their own road by raising ₹70,000. Frustrated by repeated neglect, they now plan to ban political parties from campaigning in their village.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക തട്ടിപ്പ് കേസ്; മുന്‍ മാനേജര്‍ക്ക് പത്ത് ലക്ഷത്തിലധികം ദിര്‍ഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  19 hours ago
No Image

നിലച്ചു, മണ്ണില്‍ പണിയെടുക്കുന്നവന്റെ ശബ്ദം

Kerala
  •  19 hours ago
No Image

പാവങ്ങളുടെ പടനായകൻ വിട പറഞ്ഞിരിക്കുന്നു; വി.എസിന് അനുശോചനമറിയിച്ച് സ്പീക്കർ എ.എൻ ഷംസീർ 

Kerala
  •  20 hours ago
No Image

'കണ്ണേ കരളേ വി.എസേ' കേരള രാഷ്ട്രീയത്തെ ഉഴുതുമറിച്ച വി.എസ് എന്ന വിപ്ലവ നക്ഷത്രം

Kerala
  •  20 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ, ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾ; യുഎഇയിൽ റോഡുകൾ അടച്ചിടും

uae
  •  20 hours ago
No Image

വിഎസ്സിന് ആലപ്പുഴയില്‍ അന്ത്യവിശ്രമം: സംസ്‌കാരം ബുധനാഴ്ച,ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം

Kerala
  •  20 hours ago
No Image

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു

Kerala
  •  20 hours ago
No Image

പൗരന്മാരുടെ ഭവന നിർമ്മാണ തർക്കങ്ങൾ: പുതിയ നിയമവുമായി ഷെയ്ഖ് മുഹമ്മദ്; 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

uae
  •  21 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വിഎസിനെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍ 

Kerala
  •  21 hours ago
No Image

സര്‍വേ ഫലങ്ങള്‍ അമ്പരിപ്പിക്കുന്നത്;  58 ശതമാനം വിദ്യാര്‍ഥികളും പഠനത്തിനായി  ഉപയോഗിക്കുന്നത് എഐ

Kerala
  •  21 hours ago