HOME
DETAILS

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകി എസ്‍എൻഡിപി സംരക്ഷണ സമിതി

  
Muhammed Salavudheen
July 21 2025 | 09:07 AM


കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ പൊലിസിൽ പരാതി. എസ്‍എൻഡിപി സംരക്ഷണ സമിതിയാണ് പൊലിസിൽ പരാതി നൽകിയത്. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എസ്‍എൻഡിപി സംരക്ഷണ സമിതിയുടെ തീരുമാനം.

കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. എൽഡിഎഫും യുഡിഎഫും മുസ്‌ലിം സമുദായത്തിന് മുൻഗണന നൽകുന്നുവെന്നും കേരളം ഉടൻ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും ഉൾപ്പെടെയുള്ള വർഗീയ പരാമർശങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ.

'കാന്തപുരം പറയുന്നത് മാത്രം കേട്ട് കേരളാ സർക്കാർ ഭരിച്ചാൽ മതി എന്ന സ്ഥിതിയാണുള്ളത്. മുസ്‌ലിം ലീഗ് ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ അവർ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. മലബാറിന് പുറത്ത് തിരുകൊച്ചിയിലും അവർ സീറ്റ് ചോദിക്കും. അവരുടെ ലക്ഷ്യം മുഖ്യമന്ത്രി പദവിയാണ്. ഇങ്ങനെ പോയാൽ, അച്യുതാനന്ദൻ പറഞ്ഞതുപോലെ കേരളം മുസ്‌ലിം ഭൂരിപക്ഷ നാടാകും,' വെള്ളാപ്പള്ളി പറഞ്ഞു.

'മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. എന്നാൽ, ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. ഈഴവർക്ക് കേരളത്തിൽ പ്രാധാന്യം ലഭിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയും,' വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എസ്എൻഡിപി യോഗം ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്നും അംഗങ്ങൾ അവരവരുടെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

A police complaint has been filed against SNDP Yogam General Secretary Vellappally Natesan over an alleged communal remark. The complaint was submitted by the SNDP Protection Committee. The committee has stated that if police fail to take appropriate action, they will approach the court for legal intervention. The remarks have triggered controversy, drawing criticism from various quarters demanding accountability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  8 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  8 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  8 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  8 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  9 hours ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  9 hours ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  9 hours ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  9 hours ago
No Image

ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി

International
  •  9 hours ago
No Image

മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍

Saudi-arabia
  •  10 hours ago