HOME
DETAILS

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

  
Muhammed Salavudheen
July 20 2025 | 04:07 AM

athulya sharing audio note to friend describing brutal abuse of husband satheesh

കൊല്ലം: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയ്ക്ക് ഭർത്താവ് സതീഷിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ. അതുല്യ മരിക്കുന്നതിന് മുൻപ് സുഹൃത്തിനയച്ച സന്ദേശത്തിലാണ് സതീഷിന്റെ ക്രൂരതകൾ തുറന്നുപറയുന്നത്. തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോൺ സന്ദേശത്തിൽ പറയുന്നു. എന്നാൽ പിന്നീട് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

'താഴെക്കിടക്കുമ്പോൾ ചവിട്ടിക്കൂട്ടി. സഹിക്കാൻ വയ്യ. അനങ്ങാൻ വയ്യ, വയറിലെല്ലാം ചവിട്ടി, ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നിൽക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യം എനിക്കില്ല'. കരഞ്ഞുകൊണ്ട് ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നു. ഈ സന്ദേശമടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കുടുംബം പൊലിസിന് കൈമാറി.

അതുല്യയുടെ കല്യാണത്തിനുശേഷം വൈകാതെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നുവെന്നും സതീഷിൻറെ ഭാഗത്ത് നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നും, ആ ദുരനുഭവങ്ങൾ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും അതുല്യയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സതീഷ് ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയതാകുമെന്നും അതുല്യയുടെ അയൽക്കാരി ബേബി പറഞ്ഞു. അവസാനം നാട്ടിൽ വന്നപ്പോഴും ഏറ്റ ക്രൂര ഉപദ്രവങ്ങളെക്കുറിച്ച് അതുല്യ തന്നോട് പറഞ്ഞതായും ബേബി മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മദ്യപാനിയാണ് സതീഷ്. ബന്ധം ഉപേക്ഷിക്കാൻ നിരവധി തവണ അതുല്യയോട് പറഞ്ഞിരുന്നതായും അവർ അറിയിച്ചു. ഓരോ തവണ പ്രശ്നമുണ്ടാക്കുമ്പോഴും സതീഷ് അതുല്യയുടെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുമെന്നും അവർ പറയുന്നു.

ഇന്നലെയാണ് ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ സതീശിനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

 

Atulya, a native of Kollam, was found dead inside her apartment in Sharjah, and revelations have emerged indicating she was subjected to brutal abuse by her husband Satheesh. In a heart-wrenching message sent to a friend shortly before her death, Atulya detailed the physical and emotional torture she endured. "He kicked and beat me… I can't live like this," she wrote. She also mentioned lacking the courage to end her life, which she described as unbearable. Despite this cry for help, Atulya was later found dead, raising serious questions about domestic abuse and mental trauma in expatriate families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  12 hours ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  13 hours ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  13 hours ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  13 hours ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  13 hours ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  14 hours ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  14 hours ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  14 hours ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  14 hours ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  15 hours ago