HOME
DETAILS

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; ജനം പെരുവഴിയിലാകും

  
July 21 2025 | 05:07 AM

 private buses across kerala will go on an indefinite strike starting tomorrow

തിരുവനന്തപുരം: ഒരു വിഭാഗം പിന്മാറിയെങ്കിലും സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ പണിമുടക്കും. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധന, പെർമിറ്റ് പുതുക്കുന്നതിൽ അനുകൂല തീരുമാനം എന്നീ വിഷങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിൽ ധാരണയിലെത്താൻ ആകാത്തതിനെ തുടർന്നാണ് സമരം. ചർച്ചക്ക് പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്നു പിൻമാറിയിരുന്നു. എന്നാൽ മറ്റ് സംഘടനകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ ആഹ്വനം ചെയ്യുകയായിരുന്നു.

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക, വ്യാജ കൺസെഷൻ കാർഡ് തടയുക, ദീർഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും നിലവിൽ ഉള്ളതുപോലെ പുതുക്കുക, അനാവശ്യമായി ബസുകൾക്ക് പിഴയീടാക്കുന്നത് തടയുക എന്നിവയാണ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിൽ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ​ഗതാ​ഗത സെക്രട്ടറി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചർച്ചയിൽ ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജൂലൈ എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ബസുടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചർച്ച നടന്നെങ്കിലും വിജയിച്ചില്ല. ബസ് സമരം നടക്കുന്നത് സാധാരണക്കാരായ മനുഷ്യരെയും വിദ്യാർഥികളെയുമാകും ഏറെ ബാധിക്കുക. ഓഫീസുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം താളം തെറ്റും.

 

Despite a section backing out, private buses across Kerala will go on an indefinite strike starting tomorrow, as declared by the Joint Action Committee of bus owners. The strike is being held to demand a hike in student concession fares and a favorable decision on permit renewals. The committee stated that unless these long-pending issues are addressed, they will continue the agitation until further notice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago