HOME
DETAILS

സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates

  
July 20 2025 | 09:07 AM

Severe Dust Storms and Thunderstorms Expected Across Saudi Arabia

റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിയും മണലും വഹിക്കുന്ന ശക്തമായ കാറ്റ് ദൃശ്യപരത കുറയ്ക്കുകയും തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഇടിമിന്നല്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

മദീന, മക്ക, കിഴക്കന്‍ പ്രവിശ്യ, റിയാദ്, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് ജസാനിലേക്കുള്ള തീരദേശ ഹൈവേയില്‍ പൊടിപടലങ്ങള്‍ ദൃശ്യപരത പൂജ്യത്തിനടുത്തേക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാസാന്‍, അസീര്‍ എന്നിവിടങ്ങളുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളിലും അല്‍ ബഹയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

ചെങ്കടലിനു മുകളില്‍ ഉപരിതല കാറ്റ് മണിക്കൂറില്‍ 15 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും, തെക്കന്‍ ഭാഗങ്ങളില്‍ 25 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും വീശും. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

അറേബ്യന്‍ ഗള്‍ഫിനു മുകളില്‍, വടക്കും മധ്യ പ്രദേശങ്ങളില്‍ പടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറോട്ട് മണിക്കൂറില്‍ 15 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും, തെക്ക് കിഴക്ക് മുതല്‍ വടക്കുകിഴക്കോട്ട് 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശും. തിരമാലകളുടെ ഉയരം വടക്കും മധ്യത്തിലും 0.5 മുതല്‍ 1.5 മീറ്റര്‍ വരെയും, തെക്ക് ഒരു മീറ്റര്‍ വരെയും ഉയരാന്‍ സാധ്യതയുണ്ട്.

താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും യാത്രക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Strong dust storms and thunderstorms are likely to hit many regions across Saudi Arabia in the coming days. Authorities urge residents to stay indoors and stay updated on the latest weather alerts. Find out which areas are most affected and how to stay safe during these extreme weather conditions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  2 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  2 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  2 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  2 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  2 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  2 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  2 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  2 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  2 days ago