HOME
DETAILS

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

  
Sabiksabil
July 20 2025 | 12:07 PM

How to Endure This Rolls-Royce Spectre Car Involved in Accident

 

റോൾസ് റോയിസ് കാറുകൾ എല്ലാവർക്കും പരിചിതമാണ്. വാഹനത്തിന്റെ ആഡംബരവും വിലയും കാരണമാണ് റോൾസ് റോയ്സ്  കാറുകൾ ഇത്രക്കും അറിയപ്പെടാൻ കാരണം. റോൾസ് റോയിസിന്റെ എല്ലാ മോഡലുകൾക്കും കോടികളാണ് വില. എന്നാൽ ഒരു റോൾസ് റോയിസ് അപകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. റോൾസ് റോയിസിന്റെ ഏറ്റവും പുതിയ മോഡലായ റോൾസ് റോയിസ് സ്‌പെക്ട്രേം ആണ് അപകടത്തിൽ പെട്ടിട്ടുള്ളത്. ഈ അടുത്ത് ഇറങ്ങിയ റോൾസ് റോയിസ് സ്‌പെക്ട്രേം ഒരു ഇലക്ട്രിക് കാറുകൂടിയാണ്. മാത്രമല്ല റോൾസ് റോയിസ് ലൈനപ്പിലെ ആദ്യതെയും ഒരേയൊരു ഇലക്ട്രിക് മോഡേലും കൂടിയന്ന് റോൾസ് റോയിസ് സ്‌പെക്ട്രേം.

ഈ അപകടം നടന്നിട്ടുള്ളത് ഇന്ത്യയിൽ അല്ല. ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിലാണ് ഈ എക്സ്പെൻസിവ് ആയ അപകടം നടന്നത്. ഇന്നലെ വൈകുന്നേരം  4:00 മണിയോട് അടുത്ത സമയത്താണ് അപകടം നടന്നത്. മാസ്കോ ഗ്രൂപ്പിന്റെ ഡയറക്ടർ ആയ ആരിഫ്‌ ബില്ല ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരനും രണ്ട് സുഹൃത്തുക്കളും കൂടി കാറിൽ ഉണ്ടായിരുന്നു എന്നാണ് പൊലിസ് അറിയിച്ചത്. ആരിഫ്‌ ബില്ലക്ക് ഗുരുതര പരുക്കുകൾ ഉണ്ട് എന്നാണ് വിവരം.

എന്തായാലും റോൾസ് റോയിസിന്റെ മുൻ ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. ഏകദേശം 7.5 കോടി രൂപയാണ് ഇന്ത്യയിൽ റോൾസ് റോയിസ് സ്‌പെക്ട്രതിന്റെ എക്സ് ഷോറൂം വില. വാഹനം വാങ്ങുന്ന ആളുടെ താല്പര്യത്തിനനുസരിച്ചു മാറ്റം വരുത്തിയാൽ വില വീണ്ടും കൂടും. അപകടത്തിൽ പെട്ട മോഡൽ കസ്റ്റംമെയ്സേഷൻ വരുതിയതാണോ  എന്ന് വ്യക്തമല്ല. എന്തായാലും വണ്ടിപ്രേമികളെ സങ്കടത്തിൽ ആകുന്ന ഒരു വാർത്ത തന്നെ ആണിത്. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിനാളുകളാണ് ഈ അപകട വീഡിയോ ഇതിനോടകം കണ്ടത്. ബംഗ്ലാദേശിലെ ഏറ്റവും എക്സ്പെൻസിവ് കാറപകടം എന്നാണ് ഒരാൾ വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തത്. അപകടത്തെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ്‌ ചെയ്യൂ.

തയാറാക്കിയത്: സാലിഹ് എംപി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍

Saudi-arabia
  •  11 hours ago
No Image

ഇല്ല, ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

Kerala
  •  11 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം

Kerala
  •  12 hours ago
No Image

ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്

International
  •  12 hours ago
No Image

വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം

Kerala
  •  12 hours ago
No Image

വിപ്ലവ സൂര്യന് തമിഴ്‌നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ

Kerala
  •  12 hours ago
No Image

ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Kerala
  •  12 hours ago
No Image

സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

uae
  •  13 hours ago
No Image

തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ;  വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം

Kerala
  •  13 hours ago
No Image

ദുബൈയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് സെന്ററിന് അംഗീകാരം നല്‍കി ആര്‍ടിഎ

uae
  •  13 hours ago