HOME
DETAILS

ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ

  
Sabiksabil
July 20 2025 | 13:07 PM

Luxury Meets Style Range Rover Velar Autobiography Launched in India

 

പല സെലിബ്രിറ്റികളുടെയും ഗാരേജിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വാഹന ബ്രാന്റാണ് റേഞ്ച് റോവർ എന്നുള്ളത്. യാത്ര ചെയ്യാനുള്ള സുഖവും റോഡിലെ ഭീമകരമായ ലുക്കും ഈ വാഹനത്തെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണ്. റേഞ്ച് റോവറിന്റെ പ്രധാന മോഡലായ റേഞ്ച് റോവർ വേലാറിന്റെ  ഓട്ടോ ബയോഗ്രാഫി മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഉരുണ്ട് കൊഴുത്ത  ബോഡി ടൈപ്പുള്ള ഈ മോഡൽ റേഞ്ച് റോവർ ലൈനെപ്പിലെ പ്രധാന മോഡലും കൂടി ആണ്. 

2025-07-2018:07:94.suprabhaatham-news.png
 
 

എന്താണ് ഓട്ടോ ബയോഗ്രഫി

 റേഞ്ച് റോവർ മോഡലുകളുടെ ഉയർന്ന വേരിയെന്റുകളുടെ മോഡൽ നെയിം ആണ്  ഓട്ടോബയോഗ്രഫി. സാധാരണ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഈ മോഡലുകളിൽ ധാരാളം പ്രീമിയം  ഫീച്ചറുകൾ കമ്പനി നൽകാറുണ്ട്. അതു കൊണ്ട് തന്നെ സാധാരണ റേഞ്ച് റോവർ മോഡലുകളിൽ നിന്ന് ഈ മോഡലുകൾക്ക് വിലയും അൽപ്പം കൂടുതലായിരിക്കും.

ഓട്ടോ ബയോഗ്രഫി വേലാറിൽ ധാരാളം  പ്രീമിയം ഫീച്ചറുകൾ നമുക്ക് കാണാൻ കഴിയും. വാഹനതിന്റെ പുറത്ത്‌ നോക്കുക ആണങ്കിൽ ബംമ്പറിലടക്കം മുൻ ഭാഗത്തും ബാക്ക് സൈഡിലും കുറച്ചു ഇലമെന്റുകൾ കോപ്പർ ഫിനിഷിൽ നൽകീട്ടുണ്ട്.റീഡിസൈൻ ചെയ്‌ത 20 ഇഞ്ച്  അലോയ് വീൽ സാറ്റിൻ ഡാർക്ക്‌ ഗ്രേ പെയിന്റിലാണ് നൽകീട്ടുള്ളത്,പുതിയ ഡി ആർ എൽ  ഹെഡ് ലൈറ്റും വാഹനത്തിന് നൽകിയിട്ടുണ്ട്. അതിലുപരി ഓസ്റ്റുനി പേൾ വൈറ്റ്, വരേസിനെ ബ്ലൂ,അറോയോസ്  ഗ്രേ,ബാറ്റുമി ഗോൾഡ് തുടങ്ങിയ പുതിയ നാല് കളർ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്.

2025-07-2018:07:70.suprabhaatham-news.png
 
 


  
ഇനി അകത്തെ പുതുമകൾ നോക്കുകയാണെങ്കിൽ ഒരു 11.4 ഇഞ്ച് ടച്ച്സ്ക്രീനും അത് കൂടാതെ 12.3 ഇഞ്ച് ഡ്രൈവേഴ്സ് ഡിസ്പ്ലയും ആണ് ഓട്ടോ ബയോഗ്രഫി മോഡലിന്റെ അകത്തളത്തെ കൂടുതൽ ടെക്കി ആകുന്നത്. കൂടാതെ 4 സോൺ  എസിയും എയർ പ്യുരിഫയറും പുതിയ 3ഡി സെറൗണ്ടിംഗ് സൗണ്ട് സിസ്റ്റത്തോടെ വരുന്ന മെറിഡിയന്റെ ഓഡിയോ സിസ്റ്റവും ഈ മോഡലിന്റെ പ്രേതേകതയാണ്. മാത്രമല്ല പൂർണമായ  പനോരമിക് സൺ റൂഫും 20 തരത്തിൽ ക്രമീകരിക്കാവുന്ന മസ്സാജ് ഫങ്ഷൻ ഫ്രണ്ട് സീറ്റും ഈ വാഹനത്തോടപ്പം ഓപ്ഷണലായി കമ്പനി നൽകുന്നുണ്ട്.

360 ഡിഗ്രി ക്യാമറയും ടച്ച്സ്ക്രീൻ വഴി നിയന്ത്രിക്കാവുന്ന ടറൈൻ റെസ്പോൺസ് ഡയനാമിക്‌ പോഗ്രാമ്മും  എ ബി എസ്, ഇ ബി ഡി , ഹിൽ കൺട്രോൾ , ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകളും വാഹനത്തിന് മികച്ച സുരക്ഷിതത്വം നൽകുന്നു. ഒരു 2.0 ലിറ്റർ  ഡീസൽ എൻജിൻ  ഹൈബ്രിഡ് ഓപ്ഷനോട് കൂടിയന്ന് ഈ വാഹനത്തിൽ വന്നിരിക്കുന്നത്. 48 വോൾട്ടിന്റെ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇതു കൂടാതെ സാധാരണ  ഉണ്ടായിരുന്ന പെട്രോൾ എൻജിൻ ഓപ്ഷനും വാഹനത്തിന് ലഭ്യമാണ്. വെലാർ ഡെയ്നാമിക്‌ എച്ച് എസ് ഇ യുമായി വെലാർ  ഓട്ടോ ബയോഗ്രഫിക്ക് 5 ലക്ഷത്തിന്റെ വില വ്യത്യാസം ആണ് ഉള്ളത്. 89.90 ലക്ഷം രൂപയാണ് വെലാർ ഓട്ടോ ബയോഗ്രാഫിയുടെ എക്സ് ഷോറൂം വില. 

 

( തയാറാക്കിയത്: സാലിഹ് എം.പി )

The Range Rover Velar Autobiography has been launched in India, combining striking design with premium luxury. This top-tier variant offers enhanced features, sophisticated interiors, and advanced technology for an elevated driving experience



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  8 hours ago
No Image

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

auto-mobile
  •  8 hours ago
No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

Kerala
  •  8 hours ago
No Image

ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ

oman
  •  8 hours ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ

Kerala
  •  9 hours ago
No Image

ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  9 hours ago
No Image

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  9 hours ago
No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  9 hours ago
No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  10 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  10 hours ago

No Image

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് 

Kerala
  •  12 hours ago
No Image

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്

Kerala
  •  12 hours ago
No Image

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

International
  •  12 hours ago