HOME
DETAILS

പാവങ്ങളുടെ പടനായകൻ വിട പറഞ്ഞിരിക്കുന്നു; വി.എസിന് അനുശോചനമറിയിച്ച് സ്പീക്കർ എ.എൻ ഷംസീർ 

  
Sudev
July 21 2025 | 11:07 AM

Kerala Speaker AN Shamseer expressed his condolences to the late former Chief Minister VS Achuthanandan

തിരുവവന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി കേരള സ്പീക്കർ എ.എൻ ഷംസീർ. പാവങ്ങളുടെ പടനായകൻ, തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നുവെന്നാണ് കേരള സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചത്. 

എ.എൻ ഷംസീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പാവങ്ങളുടെ പടനായകൻ, തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നു.

1930-കളിൽ കർഷക തൊഴിലാളികളുടെ ജീവിതം അടിമസമാനമായിരുന്നു.  അവരുടെ കൂലിയടക്കമുള്ള അവകാശങ്ങൾ നേടിയെടുക്കാൻ, കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ വേണ്ടി വി.എസിനെ കുട്ടനാട്ടിലേക്ക് നിയോഗിച്ചത് സഖാവ് കൃഷ്ണപിള്ളയായിരുന്നു.  തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയന്റെ രൂപീകരണത്തിനും തുടർന്ന് ഐക്യ കേരള രൂപീകരണത്തിനും  ശേഷം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ രൂപീകരിക്കാനും വി.എസ് നേതൃശേഷിയായി മുന്നിൽനിന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ തിളക്കമുള്ള പുന്നപ്ര വയലാർ സമരത്തിലും വി.എസിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.  ചൂഷണം ചെയ്യപ്പെടുന്ന, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയും ശബ്ദവും ആയിരുന്നു സഖാവ് വി.എസ്. 

സി.പി.ഐ(എം) രൂപീകരിക്കുന്നതിനായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 നേതാക്കളിൽ ഒരാളായിരുന്നു സഖാവ് വി.എസ്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം തിളക്കമുള്ള പ്രവർത്തന പന്ഥാവുകൾ സൃഷ്ടിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും വി.എസിന്റെ പ്രകടനം ഏറെ മികവ് പുലർത്തി. അദ്ദേഹം ഏത് ചുമതല ഏറ്റെടുത്താലും ജനപക്ഷത്തു നിൽക്കാനും പാവപ്പെട്ടവരുടെ വികാരത്തെ പരിഗണിക്കാനും നിതാന്ത ജാഗ്രത പുലർത്തി. 

കേരളത്തെ നിലനിർത്തുന്നതിന് വേണ്ടി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്. നെൽപ്പാടങ്ങളും നീർത്തടങ്ങളും സംരക്ഷിക്കാൻ അന്ന് നടത്തിയ സമരങ്ങളെ പരിഹസിച്ച മാധ്യമങ്ങൾ വരെ വി.എസിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നിലപാടിനെ ഇന്ന് പിന്തുടരുന്നു. 

അനീതിക്കെതിരെ നിലയ്ക്കാത്ത പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കും പുരോഗമന വിശ്വാസികൾക്കും പ്രചോദനമായി നിലകൊണ്ട സമര ജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ, പുരോഗമന പ്രസ്ഥാനത്തിനും കേരളത്തിന്റെ  പൊതുമണ്ഡലത്തിനും  തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

സമാനതകളില്ലാത്ത സമരജീവിതത്തിന്, ധീരനായ വഴിവിളക്കിന്, കരുത്തനായ ഭരണാധികാരിക്ക് ആദരാഞ്ജലികൾ.

ഇന്ന് വൈകീട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വെച്ചായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. രാത്രിയോടുകൂടി വീട്ടിലേക്ക് എത്തിക്കും പിന്നീട് ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് പോകും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം കഴിഞ്ഞ ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാര ചടങ്ങുകൾ നടത്തും.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണ്ണേ കരളേ വി.എസേ' കേരള രാഷ്ട്രീയത്തെ ഉഴുതുമറിച്ച വി.എസ് എന്ന വിപ്ലവ നക്ഷത്രം

Kerala
  •  13 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ, ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾ; യുഎഇയിൽ റോഡുകൾ അടച്ചിടും

uae
  •  13 hours ago
No Image

വിഎസ്സിന് ആലപ്പുഴയില്‍ അന്ത്യവിശ്രമം: സംസ്‌കാരം ബുധനാഴ്ച,ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം

Kerala
  •  14 hours ago
No Image

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു

Kerala
  •  14 hours ago
No Image

പൗരന്മാരുടെ ഭവന നിർമ്മാണ തർക്കങ്ങൾ: പുതിയ നിയമവുമായി ഷെയ്ഖ് മുഹമ്മദ്; 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

uae
  •  14 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വിഎസിനെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍ 

Kerala
  •  14 hours ago
No Image

സര്‍വേ ഫലങ്ങള്‍ അമ്പരിപ്പിക്കുന്നത്;  58 ശതമാനം വിദ്യാര്‍ഥികളും പഠനത്തിനായി  ഉപയോഗിക്കുന്നത് എഐ

Kerala
  •  15 hours ago
No Image

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലനം വിമാനം ധാക്കയിലെ സ്‌കൂളിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് പരുക്ക്

International
  •  15 hours ago
No Image

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകി എസ്‍എൻഡിപി സംരക്ഷണ സമിതി

Kerala
  •  15 hours ago
No Image

സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് 25 മുതൽ 31 വരെ; നാളെ ഉദ്യോഗസ്ഥരുടെ യോഗം

Kerala
  •  15 hours ago