HOME
DETAILS

ഐഒസി മക്ക സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

  
July 21 2025 | 11:07 AM

IOC Mecca Central Committee organized Oommen Chandy memorial

മക്ക: ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് മക്ക സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ജനകീയ നേതാവിന്റെ ദീപ്തസ്മരണകളിൽ' എന്ന പേരിൽ കോൺഗ്രസ്‌ നേതാവും മുൻ കേരള മുഖ്യ മന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.  ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു.

മക്കയിലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയുടെ സ്ഥാപക നേതാവും സീനിയർ ലീഡറുമായ ഹാരിസ് മണ്ണാർക്കാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടിയെന്ന മഹത് വ്യക്തിത്വത്തിന്റെ എളിമയാർന്ന പൊതുപ്രവർത്തന ശൈലിയും ജനോപകാരപ്രദമായ ഭരണ മികവും ആണ് ഓർമ്മയായി രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജനമനസ്സുകളിൽ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നതിന് പ്രധാന കാരണമെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഐഒസിയുടെ പ്രധാന നേതാക്കളും മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമായ സാക്കിർ കൊടുവള്ളി, ഷംനാസ് മീരാൻ, അൻവർ ഇടപ്പള്ളി, നിസ്സാ നിസാം, ഷംല ഷംനാസ്, ഷീമാ നൗഫൽ, സമീന സാക്കിർ ഹുസൈൻ, സലീം മല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷംസുദ്ദീൻ വടക്കഞ്ചേരി, ഫിറോസ് എടക്കര, നൗഫൽ കരുനാഗപ്പിള്ളി, ഹബീബ് കോഴിക്കോട്, നഹാസ് കുന്നിക്കോട്, മുഹമ്മദ്‌ ഹസ്സൻ അബ്ബ, ജെസീന അൻവർ, ജെസ്സി ഫിറോസ്,  ജുമൈല ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിന് നൗഷാദ് തൊടുപുഴ സ്വാഗതവും സർഫറാസ് തലശ്ശേരി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago