HOME
DETAILS

വിഎസ് അച്യുതാനന്ദന്റെ വിയോഗം; അനുശോചനം അറിയിച്ച് രാഷ്ട്രീയ ലോകം

  
July 21 2025 | 12:07 PM

The political world has expressed condolences to the late former Chief Minister VS Achuthanandan Suresh Gopi VT Balram Manjalamkuzhi Ali and Ramesh Chennithala expressed their condolences to VS

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുശോചനമറിയിച്ച്  രാഷ്ട്രീയ ലോകം. സുരേഷ് ഗോപി, വിടി ബൽറാം, മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല എന്നിവരാണ് വി.എസിന് അനുശോചനം അറിയിച്ചത്. തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് രാഷ്ട്രീയനേതാക്കൾ അനുശോചനം നൽകിയത്. 

വിടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് 

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ചുതാനന്ദന് ആദരാഞ്ജലികൾ. ഇത്രയേറെ നീണ്ട പൊതുജീവിതം അധികമാർക്കും ഉണ്ടായിക്കാണില്ല. യോജിപ്പിന്റേയും വിയോജിപ്പിന്റേയും നിരവധി സാധ്യതകളാണ് അക്കാലമത്രയും അദ്ദേഹം കേരളത്തിന് മുൻപിൽ തുറന്നുവച്ചത്.

ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. എന്നതിൽ സംശയമില്ല. "വീര സഖാവേ വിഎസ്സേ" എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട് എന്നത് മറച്ചുവക്കുന്നില്ല.

അദ്ദേഹത്തോടൊപ്പം പത്ത് വർഷം നിയമസഭാംഗമായിരിക്കാൻ അവസരമുണ്ടായത് എന്നെ സംബന്ധിച്ചിടത്തോളം എന്നും സ്മരണീയമാണ്. ഒരേ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ നിയമസഭക്ക് പുറത്തും ചിലയിടങ്ങളിൽ ഒരുമിച്ചുണ്ടാവാൻ അവസരമുണ്ടായിട്ടുണ്ട്. പുറമേ കാർക്കശ്യക്കാരനെങ്കിലും സ്നേഹ സൗഹൃദഭാവത്തിലുള്ള ഇടപെടലുകൾ തന്നെയാണ് കൂടുതലും ഓർമ്മയിലുള്ളത്.

വി.എസിന്റെ പല രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന ശൈലികളോടും വിയോജിപ്പ് തോന്നിയിട്ടുണ്ട്. പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളെ അദ്ദേഹം നേരിട്ട രീതികളും സവിശേഷമായിരുന്നല്ലോ. ഇടപെട്ട പല വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാർത്ഥ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന വിമർശനമുണ്ട്. എന്നാൽ അത്തരം മിക്ക അവസരങ്ങളിലും കേരളീയ പൊതുസമൂഹത്തെ തന്റെ കൂടെ നിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു എന്നത് നിസ്സാരമല്ല.

ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്. ആദരണീയനായ വി.എസിന് വിട.

മഞ്ഞളാംകുഴി അലിയുടെ ഫേസ്ബുക് പോസ്റ്റ് 

'പാര്‍ട്ടിക്കാര്‍ക്കിടയില്‍ താങ്കളൊരു വിഎസ് പക്ഷക്കാരനാണെന്ന് വിഎസിന് അറിയാമായിരുന്നോ?' മലപ്പുറം ജില്ലയിലെ വിഎസിന്റെ അടുത്തയാള്‍ എന്ന് ഖ്യാതിയുണ്ടായിരുന്ന കാലത്ത് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നോട് ചോദിച്ചതാണിത്. അതൊരു കൗതുകമുള്ള ചോദ്യമായിരുന്നു. സഖാവുമായി സിപിഎമ്മിലെ അകരാഷ്ട്രീയം ഒട്ടും സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതിരുന്ന കാലത്താണ് നേതാക്കള്‍ക്കും അതുവഴി അണികള്‍ക്കുമിടയില്‍ ഞാന്‍ കടുത്ത 'വിഎസ് പക്ഷക്കാരനാ'യത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടമില്ലായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ രൂപപ്പെടുത്തിയ കഥ. വിഎസ് പക്ഷമെന്ന പേരു പ്രചരിക്കാന്‍ അദ്ദേഹവുമായുള്ള അടുപ്പം വഴിയൊരുക്കിയെന്നതും ശരിതന്നെയാണ്.

2001ല്‍ മങ്കടയില്‍ മല്‍സരിക്കുമ്പോള്‍ പ്രചരണത്തിനായി അദ്ദേഹം വന്നിരുന്നു. എന്നാല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ആ വേദി അദ്ദേഹവുമായി പങ്കിടാന്‍ കഴിഞ്ഞിരുന്നില്ല. എംഎല്‍എ ആയശേഷം എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സ്വയം പരിചയപ്പെടുത്തുന്ന സമയം. ഡോ. തോമസ് ഐസക്ക് എന്റെ പേരുവിളിച്ചു. ഉടന്‍ സമീപത്തുണ്ടായിരുന്ന വിഎസിന്റെ കമന്റ്.

'താങ്കളെ തിരഞ്ഞ് താങ്കളുടെ നാട്ടില്‍ വന്നിട്ടും കാണാനായില്ല മിസ്റ്റര്‍ അലി'. അതാണ് വിഎസിന്റെ ആദ്യത്തെ വര്‍ത്തമാനം. വാക്കുകളിലെ മൂര്‍ച്ഛയും ഗൗരവവും പറഞ്ഞുകേട്ട തെറ്റിദ്ധാരണകളും ചേര്‍ത്ത് അകലെ നില്‍ക്കാനാണ് അന്ന് ശ്രമിച്ചത്. സിപിഎമ്മിന്റെ മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിഎസിനെ കൊണ്ടുവരണമെന്ന രാജേന്ദ്രന്‍മാഷിന്റെ ആവശ്യവുമായാണ് ആദ്യം അദ്ദേഹത്തിന്റെ മുന്നില്‍പോയത്. വരാമെന്നേറ്റു, വന്നു.
'വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ' എന്ന് അന്ന് ജില്ലാസെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ട്യാക്ക പറഞ്ഞതും ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് വിഎസുമായി അടുപ്പമുണ്ടായി. നിലപാടുകളിലെ സത്യസന്ധത മനസ്സിലായിത്തുടങ്ങിയെന്നതാണ് സത്യം. മലപ്പുറത്ത് എവിടെ പരിപാടികള്‍ക്കുവന്നാലും വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായി. ആ ബന്ധമാണ് മലപ്പുറം സമ്മേളനത്തിലെ വിഭാഗീയതയിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കാന്‍ കാരണമായത്. അന്ന് വിഎസിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി വീട്ടിലെത്തിയിരുന്ന നേതാക്കള്‍ പലരും സമ്മേളനത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുവെന്നത് എനിക്കും വിഎസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യം.
'പലതും സഹിക്കാനാവുന്നില്ലെന്നും മതിയാക്കുകയാണെന്നും' ചെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കിയില്ല. അദ്ദേഹത്തിന്റെ പക്ഷക്കാരനായിരുന്നെങ്കില്‍ എന്നെ നിലനിര്‍ത്താനെങ്കിലും അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്റെ ഇഷ്ടം പോലെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞശേഷവും അദ്ദേഹവുമായി വ്യക്തിബന്ധം തുടര്‍ന്നു. കരുത്തുള്ള ആ നിലപാടുകള്‍പോലെ തന്നെയായിരുന്നു എന്നോടുള്ള ബന്ധവും സ്‌നേഹവും. സിപിഎം രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സന്‍മനസ്സും സ്വാതന്ത്ര്യവുമുണ്ടായിരുന്നു എന്ന ബോധ്യംതന്നെയാണ് ഞങ്ങള്‍ക്കിടയിലെ അടുപ്പം.
നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല. 
ഓർമ്മകൾ മരിക്കുകയുമില്ല...

സുരേഷ് ഗോപിയുടെ ഫേസ്ബുക് പോസ്റ്റ് 

മലയാളികളുടെ  സ്വന്തം സമരനായകന്‍,
സഖാവ് വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ് 

കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍.

പ്രിയ വി.എസിന് വിട!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  a day ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  a day ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  a day ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  a day ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  a day ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  a day ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  a day ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  a day ago