HOME
DETAILS

മാമ്പഴം കഴിക്കുന്നവര്‍ക്കറിയാമോ അത് എത്രമാത്രം ഗുണം ചെയ്യുന്നുണ്ടെന്ന്...? ഇത്രയും കാര്യങ്ങളെങ്കിലും ശ്രദ്ധിക്കുക

  
July 22 2025 | 06:07 AM

National Mango Day Celebrating the Superfood with Nutritional Power

ജൂലൈ 22 ദേശീയ മാമ്പഴ ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നു. മാമ്പഴത്തില്‍ നിരവധി പോഷകഗുണങ്ങളുണ്ട്. എന്നാല്‍ മാമ്പഴം സ്വന്തമായി ഒരു ആരോഗ്യപ്രശ്‌നവും പരിഹരിക്കില്ല. എന്നാല്‍ അവയ്ക്ക് സൂപ്പര്‍ഫുഡുകളുടെ ശക്തിയുണ്ട്. നൂറുകണക്കിന് തരം മാമ്പഴങ്ങള്‍ നിലവിലുണ്ട്. ഓരോന്നിനും അതിന്റേതായ വ്യത്യാസങ്ങളുമുണ്ട്. 

നിറത്തിലും രുചിയിലും വലുപ്പത്തിലും ആകൃതിയിലുമെല്ലാം. ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് മാമ്പഴം. നല്ലദഹനത്തിനും ചര്‍മ്മാരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനുമൊക്കെ മാമ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.

മാമ്പഴത്തിലടങ്ങിയ നാരുകള്‍ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ഫലപ്രദമായ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. രോഗപ്രതിരോധത്തിന് അത്യാവശ്യമായ വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും മാമ്പഴത്തില്‍ സമ്പന്നമാണ്. ഇത് വെളുത്ത രക്താണുക്ക ളുടെ ഉത്പാദനത്തിന് സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

മാത്രമല്ല, മാമ്പഴത്തിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കാനും വരണ്ട കണ്ണുകള്‍ തടയാനും സഹായിക്കുന്നതാണ്. മാമ്പഴത്തിലെ സിയാക്‌സാന്തിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ കണ്ണുകളെ ദോഷകരമായ നീല വെളിച്ചത്തില്‍ നിന്ന് സംരക്ഷിക്കുന്നതാണ്. ഇത് വാര്‍ധക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

 

mang.jpg


മാമ്പഴത്തില്‍ അടങ്ങിയ വിറ്റാമിന്‍ സി ആവട്ടെ ചര്‍മത്തെ തിളക്കമുള്ളതും യുവത്വമുള്ളതും ആക്കി നിലനിര്‍ത്തുന്നു. മാമ്പഴത്തിലെ വിറ്റാമിന്‍ എ ആവട്ടെ തലയോട്ടിയെ പോഷിപ്പിക്കുകയും ശക്തവും തിളക്കമുള്ളതുമായ മുടിയുണ്ടാവാനും സഹായിക്കുന്നു.

മാമ്പഴത്തില്‍ കാണപ്പെടുന്ന ദഹന എന്‍സൈമുകളാവട്ടെ (അമൈലേസുകള്‍) ദഹനം എളുപ്പമാക്കുന്നു. ഇവയിലെ ഉയര്‍ന്ന നാരുകളുടെ അളവ് ആരോഗ്യകരവും സന്തുലിതവുമായ ഒരു കുടല്‍ മൈക്രോബയോം നിലനിര്‍ത്താനും മലബന്ധം ഒഴിവാക്കാനും സാധിക്കുന്നു.
നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് തിളക്കമേറുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. 

മാമ്പഴത്തില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുമുണ്ട്. ഇത് ആന്റിഓക്‌സിഡന്റുകളും നാരുകളും എല്‍ഡിഎല്‍ അഥവാ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രക്തക്കുഴലുകളെ വീക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്.

 

mang2.jpg

ബി വിറ്റാമിനുകള്‍, പ്രത്യേകിച്ച് ബി 6 എന്നിവയാല്‍ സമ്പുഷ്ടമായ മാമ്പഴം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിയന്ത്രിക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ പിസിഒഎസ് പോലുള്ള ഹോര്‍മോണ്‍ സംബന്ധമായ തകരാറുകള്‍ക്ക് ഗുണമാണ്.

മാമ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6, ഗ്ലൂട്ടാമിക് ആസിഡും മാനസികാവസ്ഥയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ, മൊത്തത്തിലുള്ള മാനസികാരോഗ്യം എന്നിവ നിയന്ത്രിക്കുന്നതിന് അത്യാവശ്യമായ സെറോടോണിന്‍, ഡോപാമൈന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിന് വിറ്റാമിന്‍ ബി6 സഹായിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന

National
  •  a day ago
No Image

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  a day ago
No Image

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര

National
  •  a day ago
No Image

വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Kerala
  •  a day ago
No Image

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും

Kerala
  •  a day ago
No Image

ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു

Kuwait
  •  a day ago
No Image

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം ന​ഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം 

National
  •  a day ago
No Image

2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം

uae
  •  a day ago