HOME
DETAILS

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

  
രാജു ശ്രീധർ 
July 22 2025 | 06:07 AM

The warrior who fought for the environment remembering vs achuthanandan

രാജു ശ്രീധർ 

തിരുവനന്തപുരം: അഴിമതി, ഭൂമികയ്യേറ്റം, തൊഴിൽ പ്രശ്‌നം, പരിസ്ഥിതി സ്ത്രീപീഢനങ്ങൾ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകല പ്രശ്‌നങ്ങളിലും ഇടപെട്ട് പുതിയ പോർമുഖം തന്നെയാണ് കേരളത്തിൽ വി.എസ് തുറന്നിട്ടത്. പ്രളയവും ഉരുൾപൊട്ടലും ഉണ്ടാകുമ്പോൾ മാത്രമാണ് പരസ്ഥിതിയെ കുറിച്ച് ചർച്ച ചെയ്യാറുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഒന്നര നൂറ്റാണ്ടു മുൻപേ ഫ്രെഡറിക് ഏംഗൽസ് എഴുതിയിരുന്നെങ്കിലും കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ പരിസ്ഥിതിയുടെ രാഷ്ട്രീയം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

മനേക ഗാന്ധിയും സിംഹവാലൻ കുരങ്ങും സുഗതകുമാരി ടീച്ചറുടെ കവിതകളും മേധാപട്കറും നർമ്മദ ആന്തോളൻ ബച്ചാവോയും ഒക്കെയായി പരിമിതപ്പെട്ട് നിന്നിരുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തിൽ ഉയർത്തിയത് വി.എസ് എന്ന കമ്മ്യൂണിസ്റ്റാണ്. പതിറ്റാണ്ടുകൾക്കപ്പുറം കുട്ടനാട്ടിലെ നെൽവയലുകൾ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകൾ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയൽ നികത്തലിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. അന്നത് 'വെട്ടിനിരത്തൽ സമരം' എന്ന പേരിൽ വിമർശിക്കപ്പെട്ടെങ്കിലും കൃഷിയിടങ്ങൾ ഓർമയായി മാറിയ കാലത്ത് വി.എസ് അന്നു സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നത് പിന്നീട് തെളിഞ്ഞത്.

ഇന്ന് കേരളത്തിൽ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ആധികാരിക തുടക്കം കുട്ടനാട്ടിൽ മുൻപ് നടന്ന വെട്ടിനിരത്തൽ സമരമാണെന്നാണ് വിലയിരുത്തൽ. കണ്ടൽ സംരക്ഷണം, തീരസംരക്ഷണം, കുന്നുകളുടെയും നീരുറവകളുടെയും സംരക്ഷണം തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വി.എസ് നടത്തിയ പോരാട്ടങ്ങൾ കേരളത്തിലെ പരിസ്ഥിതി ചരിത്രത്തിലെ നിർണായക ഇടപെടലുകളായിരന്നു. പ്രധാന ഇടപെടലുകൾ മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള, നഴ്‌സിങ് സമരം, മൂന്നാറിലെ 'പൊമ്പിളൈ ഒരുമൈ' സമരം, തുടങ്ങി, വിവിധ ജനകീയപ്രശ്‌നങ്ങളിലെ ഇടപെടലുകൾ, വി.എസിന് വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തത്. ആ നാവിന്റെ ചൂട് ദേശീയ മാധ്യമങ്ങളും പലവട്ടം ചർച്ച ചെയ്തിരുന്നു.

Corruption, land encroachment, employment issues, environmental concerns, and issues affecting both people and nature – in all these problems, V.S. Achuthanandan brought forth a new direction in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍

Kerala
  •  2 days ago
No Image

ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത

Kerala
  •  2 days ago
No Image

രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല

Kerala
  •  2 days ago
No Image

സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  2 days ago
No Image

ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ

Kerala
  •  2 days ago
No Image

സി.പി രാധാകൃഷ്ണന്‍ ഇന്ന്   ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും 

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍:  സ്പീക്കറെ അറിയിക്കുമെന്നും സഭയില്‍ ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും

Kerala
  •  2 days ago
No Image

ആഗോള അയ്യപ്പസംഗമത്തിന് എതിരേ വിമർശനം; പൊലിസിനെതിരേ വിമർശനവും പരിഹാസവും

Kerala
  •  2 days ago
No Image

ജിപ്മറിൽ നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Universities
  •  2 days ago
No Image

ഹജ്ജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ

Kerala
  •  2 days ago


No Image

അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  2 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago