HOME
DETAILS

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

  
Web Desk
July 22, 2025 | 6:28 AM

Malayali Female Doctor Found Dead at Her Residence in Abu Dhabi

അബൂദബി: അബൂദബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി
ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.

രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല.

10 വർഷത്തിലേറെയായി പ്രവാസിയാണ്. അബൂദബി  മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടികൾ പുരോഗമിക്കുന്നു.

Malayali woman doctor was found dead at her residence in Abu Dhabi under mysterious circumstances. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  14 days ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  14 days ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  14 days ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  14 days ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  14 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  14 days ago
No Image

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

Cricket
  •  14 days ago