
രണ്ടു കുട്ടികളുമൊത്ത് യുവതി കാട്ടില്‍ താമസിച്ചത് 8 വര്‍ഷം; പാമ്പുകള്‍ കൂട്ടുകാര്‍, ഒരു മൃഗം പോലും ആക്രമിച്ചിട്ടില്ല, ആകെ പേടി മനുഷ്യനെ മാത്രം

ഗോവയില്‍ ആണ് സംഭവം. ഗോകര്‍ണയിലെ ഉള്‍പ്രദേശത്തുള്ള രാമതീര്‍ഥ കുന്നില്‍ റഷ്യന്‍ യുവതിയേയും രണ്ട് കുട്ടികളേയും പൊലിസ് ഗുഹയ്ക്കുള്ളില്‍ താമസിക്കുന്ന നിലയില്‍ കണ്ടെത്തി. നാല്‍പ്പത് വയസ്സുള്ള നിന കുട്ടീന എന്ന മോഹിയും ആറും നാലും പ്രായമുള്ള രണ്ട് മക്കളുമാണ് ഗുഹയ്ക്കുള്ളില്‍ ഇവരോടൊപ്പം കഴിഞ്ഞിരുന്നത്.
എട്ടു വര്‍ഷമായി ഞാനും മക്കളും സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നാണ് യുവതി പൊലിസിനോട് പറഞ്ഞത്. ഇതു കേട്ട് പോലിസ് ഞെട്ടിപ്പോയി. യാദൃശ്ചികമായാണ് പൊലിസ് ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. ഏതെങ്കിലും സഞ്ചാരികള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലിസ്. ഇതിനിടയിലാണ് ഗുഹയിലേക്ക് നീളുന്ന നടപ്പാത അവരുടെ കണ്ണില്‍പ്പെട്ടത്.
കാട്ടിനുള്ളില്‍ ഇങ്ങനെയൊരു നടപ്പാത കണ്ടതോടെ സംശയം തോന്നിയ പൊലിസ് ചെന്നെത്തിയത് ഗുഹയുടെ മുന്നില്‍. ഗുഹയുടെ മുന്‍ഭാഗം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയിലായിരുന്നു. ഒപ്പം ദേവന്മാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഗുഹയുടെ അകത്തേക്ക് കടന്ന പൊലിസ് കണ്ടത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയെയാണ്. സമീപത്ത് അമ്മയും മറ്റൊരു കുട്ടിയും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഗുഹയ്ക്കുള്ളിലാവട്ടെ കുറച്ച് റഷ്യന്‍ പുസ്തകങ്ങളുമുണ്ടായിരുന്നു.
പൊലിസ് യുവതിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഗുഹയില്‍ മക്കളുമൊത്ത് കുറേ കാലമായി താമസിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ഇവരെ ഇവിടെ നിന്ന് മാറ്റാനും ഏറെ പണിപ്പെടേണ്ടി വന്നു. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും മറ്റ് അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചെങ്കിലും കുട്ടിന ഒപ്പം പോകാന്‍ തയ്യാറായതേയില്ല.
വിഷപ്പാമ്പുകള്‍ ധാരാളമുള്ള സ്ഥലമാണെന്ന് പറഞ്ഞപ്പോള്‍ പാമ്പുകള്‍ തങ്ങളുടെ കൂട്ടുകാരാണെന്നും അവരെ അങ്ങോട്ട് ഉപദ്രവിക്കാതിരുന്നാല്‍ തിരിച്ച് ഒന്നും ചെയ്യില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഗുഹയ്ക്ക് അടുത്ത് ഒരു വെള്ളച്ചാട്ടവുമുണ്ട്. ഇവിടെയാണ് മോഹിയും കുട്ടികളും കുളിച്ചിരുന്നത്. ഈ ഭാഗങ്ങളിലെല്ലാം പാമ്പുകളും ഉണ്ട്. അവയൊന്നും ഇവരെ ഉപദ്രവിക്കാതെ നീങ്ങുന്നുണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് യുവതിയും മക്കളും ഈ ഗുഹയില്‍ താമസം തുടങ്ങിയത്.
കൊടുങ്കാട്ടില്‍ എങ്ങനെ ?
2016 ലാണ് ഈ യുവതി ബിസിനസ് വിസയില്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. ഗോവയിലേയും ഗോകര്ണയിലേയും പ്രകൃതി ഭംഗിയിലും ടൂറിസം റസ്റ്ററന്റ് മേഖലയിലും അവര്‍ ആകൃഷ്ടയായി. 2018 ല്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചതോടെ നേപ്പാളിലേക്ക് തിരിച്ചു പോയി. എന്നാല്‍ വൈകാതെ മടങ്ങിയെത്തിയ കുട്ടീന കര്‍ണാടകയിലെ തീരപ്രദേശങ്ങളില്‍ താമസിക്കുകയായിരുന്നു. കുട്ടീനയുടെ രണ്ട് കുട്ടികളും ഇന്ത്യയില്‍ തന്നെയാണ് ജനിച്ചതെന്നും പൊലിസ് പറയുന്നു.
പ്രസവ സമയത്ത് കുട്ടീനയ്ക്ക് വൈദ്യസഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. പിടിക്കപ്പെടുമെന്നതിനാല്‍ തന്നെ ഹോട്ടലുകള്‍ ഒഴിവാക്കിയാണ് ഇക്കാലമത്രയും കുട്ടീന ഗോവയിലും ഗോകര്ണയിലുമായി താമസിച്ചിരുന്നത്. ഇതിനായി ഉള്‍പ്രദേശങ്ങളില്‍ പോയി ഗുഹകളും മറ്റും തിരഞ്ഞെടുത്തു. കാട്ടില്‍ മക്കള്‍ക്കൊപ്പം ധ്യാനവും പൂജകളുമായി ജീവിച്ചു വരുകയായിരുന്നു. മഴക്കാലത്ത് മൂവരും കുറച്ചു വസ്ത്രങ്ങളാണ് ധരിക്കുന്നത്.
ദൈനംദിന ഉപയോഗത്തിനായി പലചരക്ക് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതായും പൊലിസ് പറഞ്ഞു. ഗുഹയ്ക്കുള്ളില്‍ നിന്ന് മെഴുകുതിരികള്‍ കണ്ടെത്തിയെങ്കിലും ഇതും അപൂര്‍വമായി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. രാത്രികാലങ്ങളിലടക്കം സ്വാഭാവിക വെളിച്ചത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
ഒരു മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെങ്കിലും ഇതും കുട്ടീന അധികം ഉപയോഗിച്ചിരുന്നില്ല. പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ടൗണില്‍ പോകുമ്പോള്‍ മാത്രമാണ് ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നത്. എട്ട് വര്‍ഷം കാട്ടില്‍ കഴിഞ്ഞിട്ടും മൂന്ന് പേരും ആരോഗ്യവാന്മാരാണെന്നും കുട്ടീന സമനിലയോടെയാണ് പെരുമാറുന്നതെന്നുമാണ് പൊലിസ് പറയുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടീന ഗുഹയിലെ ജീവിതം അവസാനിച്ചതിന്റേയും റഷ്യയിലേക്ക് തിരിച്ചയക്കുമോ എന്നതിന്റെ ആശങ്കയിലുമാണെന്ന് പൊലിസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊലീസ് തങ്ങളെ കണ്ടെത്തിയതിനു ശേഷം ഒരു സുഹൃത്തിന് റഷ്യന്‍ ഭാഷയില്‍ അയച്ച സന്ദേശത്തില്‍ കുട്ടീന പറഞ്ഞയുന്നത് ഇങ്ങനെയാണ്- 'ഞങ്ങളുടെ ഗുഹാ ജീവിതം അവാസാനിച്ചവെന്നും ആകാശമില്ലാത്ത, പുല്ലുകളില്ലാത്ത, വെള്ളച്ചാട്ടമില്ലാത്ത മരവിച്ച തറയിലാണ് ഞങ്ങളെ ഇപ്പോള്‍ പാര്പ്പിച്ചിരിക്കുന്നതെന്നുമാണ്.
മഴയില്‍ നിന്നും പാമ്പുകളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാനെന്നാണ് പറയുന്നത്. തുറന്ന ആകാശത്തിന് കീഴില്‍ പ്രകൃതിയുമായി ഇണങ്ങി ഇത്രയും വര്‍ഷം ജീവിച്ച അനുഭവത്തില്‍ നിന്ന് ഞാന്‍ പറയട്ടെ, ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു പാമ്പ് പോലും ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഒരു മൃഗം പോലും ആക്രമിച്ചിട്ടില്ല, വര്‍ഷങ്ങളായി ഞങ്ങള്‍ ഭയപ്പെട്ടിരുന്ന ഒരേയൊരു കാര്യം മനുഷ്യരെ മാത്രമാണ്'. ഇതായിരുന്നു യുവതിയുടെ സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജഗ്ധീപ് ധന്‍കറിന്റെ രാജി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിനില്ല; ജയറാം രമേശിന്റെ ആവശ്യത്തോട് ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്ന് സൂചന
National
• a day ago
മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി
Kerala
• a day ago
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
Kerala
• a day ago
ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര
National
• a day ago
വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
Kerala
• a day ago
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും
Kerala
• a day ago
ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
Kerala
• a day ago
കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു
Kuwait
• a day ago
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം നഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം
National
• a day ago
2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• a day ago
കുവൈത്തിൽ വിവിധ മേഖലകളിൽ കുവൈത്ത് വൽക്കരണം തുടരുന്നു; സ്ഥിരീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉന്നത ഉദ്യോഗസ്ഥൻ
Kuwait
• a day ago
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല പദങ്ങൾ ഉപയോഗിക്കുന്നത് ഈ നഗരത്തിലോ? സർവേ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
National
• a day ago
സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കണം; ഇബ്രയിൽ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമാൻ
uae
• a day ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
Kerala
• a day ago
വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ
Kerala
• 2 days ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം; ലോകം കാത്തിരിക്കുന്നു 2027 ഓഗസ്റ്റ് 2ന്; ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 2 days ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 2 days ago
ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ
International
• a day ago
ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: അന്വേഷണം ഊർജിതം
National
• a day ago
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago