അതേസമയം വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. പതിനായിരങ്ങളാണ് ഇവിടേയും പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുള്‍പ്പടെയുള്ള നേതാക്കളും ഇവിടെ വി.എസിന് അന്തിമോപചാരം അര്‍പ്പിച്ചു.
മഴയെ വകവയ്ക്കാതെ ആയിരങ്ങള്‍ അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരുന്നു. എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇവിടേക്കുള്ള വിലാപയാത്രയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും രാവിലെ തന്നെ ദര്‍ബാര്‍ ഹാളിലെത്തി. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്കാണ് കൊണ്ടുപോകുക. നാളെ രാവിലെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
A teacher, V. Anoop from Nagoor Nedumparambu, was arrested by the Nagoor police for posting derogatory remarks about the late former Chief Minister V.S. Achuthanandan on social media.