Rumors suggest that the BJP's efforts to bring down Vice President Jagdeep Dhankhar are part of a strategy to quickly position Bihar CM Nitish Kumar in a prominent role.
HOME
DETAILS

MAL
ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ലക്ഷ്യം ബിഹാറോ? നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി സൂചന
Web Desk
July 22 2025 | 11:07 AM

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ വീഴ്ത്തിയത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് അഭ്യൂഹം.
ധന്‍കറിന്റെ അപ്രതീക്ഷിത രാജിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇത്തരമൊരു സൂചനയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. നിതീഷ് കുമാറിനെ ഡല്‍ഹിയിലെത്തിച്ച് ബിഹാറിന്റെ ഭരണം ഒറ്റക്ക് കൈപിടിയിലൊതുക്കാനാണ് ബിജെപി തന്ത്രം മെനയുന്നതെന്നും ആരോപണമുണ്ട്.
ബിജെപി ഇതുവരെ നേരിട്ട് ഭരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. നിതീഷ് കുമാറുമായുള്ള സഖ്യത്തിലൂടെ നിലവില്‍ ബിജെപിക്ക് ബിഹാറിലും കാര്യമായ സ്വാധീനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണ ബിഹാറിലെ സീറ്റുകളുടെ വലിയൊരു പങ്ക് ബിജെപി ലക്ഷ്യം വെക്കുന്നുമുണ്ട്. എന്നിരിക്കെ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കുന്നതിലൂടെ അദ്ദേഹത്തെ പിണക്കാതെ സംസ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് അഭ്യൂഹം. ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ഇന്ന് നടത്തിയ പ്രസ്താവന ഇത്തരമൊരു സാധ്യത തള്ളിക്കളയുന്നുമില്ല.
ധന്‍കറിന്റെ അപ്രതീക്ഷിത രാജി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ രാജി ബിജെപിയുടെ കുടില തന്ത്രത്തിന്റെ ഭാഗമാണെന്നും, വലുതെന്തോ വരാനിരിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതിനിടെ നിയമജ്ഞരുമായി ഇടക്കിടെയുള്ള തര്‍ക്കങ്ങളാണ് ധന്‍ഖഡിന്റെ കസേര തെറിക്കാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാദം. മുന്‍ പരാമര്‍ശങ്ങളുടെ പേരില്‍ സുപ്രീം കോടതിയുടെ കണ്ണിലെ കരടായും ധന്‍ഖഡ് മാറിയ സമയമുണ്ട്.
അതേസമയം ധന്‍കറിന് ശേഷം പരിഗണിക്കപ്പെടുന്ന പട്ടികയില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. നിലവില്‍ കോണ്‍ഗ്രസുമായി വലിയ സ്വരച്ചേര്‍ച്ചയിലല്ലാത്ത തരൂര്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ എന്‍.ഡി.എ ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തരൂരിന് പുറമേ കേരള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരും പരിഗണനയിലുണ്ടെന്നാണ് സൂചന.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ധന്‍കരുടെ രാജി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റത്തിനും വികസനത്തിലും സാക്ഷിയാകാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ധന്‍കര്‍ പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് രാജിക്കത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു.
2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധന്‍ഖറിന് രണ്ട് വര്‍ഷം ഇനിയും ബാക്കിയുണ്ട്. ഇന്നലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജിപ്രഖ്യാപനം. രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചാല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണിന്റെ അധ്യക്ഷതയില്‍ രാജ്യസഭ വര്‍ഷകാല സമ്മേളനം പുര്‍ത്തിയാക്കുമെന്നാണ് സൂചന. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാര്‍ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍
Kerala
• 2 days ago
ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത
Kerala
• 2 days ago
രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല
Kerala
• 2 days ago
സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം
Kerala
• 2 days ago
ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ
Kerala
• 2 days ago
സി.പി രാധാകൃഷ്ണന്‍ ഇന്ന് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും
Kerala
• 2 days ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍: സ്പീക്കറെ അറിയിക്കുമെന്നും സഭയില്‍ ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും
Kerala
• 2 days ago
ആഗോള അയ്യപ്പസംഗമത്തിന് എതിരേ വിമർശനം; പൊലിസിനെതിരേ വിമർശനവും പരിഹാസവും
Kerala
• 2 days ago
ജിപ്മറിൽ നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Universities
• 2 days ago
ഹജ്ജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ
Kerala
• 2 days ago
അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്
International
• 2 days ago
ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്
National
• 2 days ago
കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്
International
• 2 days ago
സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്
Kerala
• 2 days ago
ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്
International
• 2 days ago
'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്
National
• 2 days ago
നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍
International
• 2 days ago
ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ
International
• 2 days ago
ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Kerala
• 2 days ago
യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ
qatar
• 2 days ago
വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി
Kerala
• 2 days ago