HOME
DETAILS

വയനാട് ജില്ലയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി; കുറുവ ദ്വീപ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ നിരോധനം തുടരും

  
July 22 2025 | 17:07 PM

Wayanad has partially lifted the ban on tourism activities

കൽപ്പറ്റ: വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ശക്തമായ മഴ കുറഞ്ഞതിനെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനെ തുടർന്നാണ് നടപടി. അതേസമയം, ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നു നൽകിയിട്ടില്ല. കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തൻപാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീൻമുട്ടി, നീലിമല വ്യൂ പോയിൻ്റ് എന്നിവ ഒഴികെയുള്ളവയാണ് തുറക്കാൻ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകിയത്. മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നോ ഗോ സോൺ പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായിരുന്നു (പ്ലാൻ്റേഷൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ജോലിയ്ക്ക് പോകുന്ന തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വെള്ളരിമല വില്ലേജ് ഓഫീസറുടെയും നിർദേശങ്ങളനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ നിൽക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, ജില്ലയിലെ ക്വാറികളുടെയും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനുമുള്ള നിയന്ത്രണം തുടരുന്നതാണ്.

 

The district administration in Wayanad has partially lifted the ban on tourism activities following a reduction in heavy rainfall and a revision in weather alerts. However, not all tourist spots have been reopened.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻമന്ത്രി എം.എം മണിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.

Kerala
  •  8 hours ago
No Image

കേരളത്തിൽ മഴ തുടരും; ശക്തമാകാൻ സാധ്യത

Kerala
  •  9 hours ago
No Image

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Kerala
  •  9 hours ago
No Image

വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും

Kerala
  •  9 hours ago
No Image

എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്‌ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ

Kerala
  •  9 hours ago
No Image

 ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രം പ്രതിരോധത്തിൽ; പിൻഗാമി ആര്; തിരക്കിട്ട ചർച്ചകൾ

National
  •  9 hours ago
No Image

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന അല്‍ ദൈദ് ഈത്തപ്പഴ മേള ഇന്നു മുതല്‍

uae
  •  9 hours ago
No Image

ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടിസ്

National
  •  9 hours ago
No Image

ഇസ്‌കൂട്ടറുകളും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജ്മാന്‍ പൊലിസ് | Video

uae
  •  10 hours ago
No Image

വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനിൽ

National
  •  17 hours ago