HOME
DETAILS

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

  
Web Desk
July 23 2025 | 09:07 AM

Dubai Implements Rule Residency Visa Renewal Blocked Without Clearing Traffic Fines

ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടച്ചുതീര്‍ക്കാതെ ഇനി ദുബൈയില്‍ റെസിഡന്‍സി വിസ പുതുക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'നിയമങ്ങള്‍ മാനിക്കാനും കുടിശ്ശികയുള്ള പിഴകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനും താമസക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. ദുബൈയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണം,' അല്‍ മാരി പറഞ്ഞു. 'പിഴ വലിയ തുകയാണെങ്കില്‍, അത് ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമുണ്ട്. ഞങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല.'

ഈ നയം നടപ്പാക്കുന്നത് താമസക്കാര്‍ക്ക് ഭാരം ചുമത്താനല്ല, മറിച്ച് എല്ലാവരും നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണെന്ന് GDRFA മേധാവി വ്യക്തമാക്കി. 'നല്ല ജീവിതം ആഗ്രഹിക്കുന്നവര്‍ രാജ്യത്തിന്റെ നിയമങ്ങള്‍ ബഹുമാനിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഴ അടയ്ക്കാത്തത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് അല്‍ മാരി മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് രാജ്യം വിടാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. 'നാളെ, അഞ്ച് വര്‍ഷത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ചാല്‍, കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്ക്കാതെ അത്തരക്കാരെ മടങ്ങാന്‍ അനുവദിക്കില്ല,' അദ്ദേഹം വ്യക്തമാക്കി.

In a significant policy shift, Dubai has made it mandatory to clear all outstanding traffic fines before renewing residency visas. Residents with unpaid fines may be denied re-entry after travel.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  2 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  2 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  2 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  2 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  2 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  2 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  2 days ago