HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം: ലഭിച്ചത് മറ്റാരുടേയോ മൃതദേഹം, ആരോപണവുമായി വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബം

  
Web Desk
July 23 2025 | 11:07 AM

ahammadabhad flight clash-given-wrong-body-family-of-british-victim-latest news

ന്യൂഡല്‍ഹി: ലഭിച്ച മൃതദേഹം മാറിപ്പോയെന്ന ആരോപണവുമായി അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷുകാരായ രണ്ടുപേരുടേയും കുടുംബങ്ങള്‍. ലഭിച്ച മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ബന്ധുക്കളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവരുടെ ആരോപണം. 

വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ടു മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. യുകെയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ മാറിപ്പോയ സംഭവം മരിച്ച കുടുംബങ്ങളെ നിരാശരാക്കിയെന്നും അവര്‍ ഏറെ ദുഃഖിതരാണെന്നും കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകന്‍ ജെയിംസ് ഹീലിപ്രാറ്റ് പറഞ്ഞു. അവര്‍ക്ക് ആദ്യം വേണ്ടത് അവരുടെ പ്രിയപ്പെട്ടവരുടെ ഭൗതിക ദേഹങ്ങള്‍ തിരികെ കൊണ്ടുവരിക എന്നതാണ്.ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി മരിച്ചവരുടെ കുടുംബങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചില മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ വേര്‍തിരിക്കാനും അത് തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടുകയും കൂടുതല്‍ സമയമെടുക്കുകയും ചെയ്തുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ

uae
  •  2 days ago
No Image

ജ്വല്ലറിയിലെ മോഷണം പിടിക്കപ്പെട്ടപ്പോൾ യുവതിയുടെ ആക്രമണം പൊലിസുകാർക്ക് നേരെ

National
  •  2 days ago
No Image

ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

National
  •  2 days ago
No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  2 days ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  2 days ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  2 days ago
No Image

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

Kerala
  •  2 days ago