
ജ്വല്ലറിയിലെ മോഷണം പിടിക്കപ്പെട്ടപ്പോൾ യുവതിയുടെ ആക്രമണം പൊലിസുകാർക്ക് നേരെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലെ പാൽത്താൻ ബസാറിൽ ഒരു ജ്വല്ലറിയിൽ സ്വർണമോതിരങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച യുവതിയെ കടയുടമ പിടികൂടി. എന്നാൽ, പൊലിസ് സ്ഥലത്തെത്തിയപ്പോൾ മോഷ്ടിച്ച മോതിരങ്ങൾ ഒളിപ്പിച്ച യുവതി പൊലിസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. വ്യാഴാഴ്ച നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ശ്രദ്ധ നേടി.
ജ്വല്ലറിയിൽ കയറിയ യുവതി സ്വർണമോതിരങ്ങൾ മോഷ്ടിക്കുന്നതിനിടെ കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് കോട്‌വാലി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി. എന്നാൽ, പൊലിസ് എത്തും മുമ്പ് മോതിരങ്ങൾ എവിടെയോ ഒളിപ്പിച്ച യുവതി, വനിതാ പൊലിസുകാർക്ക് നേരെ അക്രമാസക്തയായി. മുടി പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്ത യുവതി, പൊലിസിനെതിരെ അസഭ്യവർഷം നടത്തി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വനിതാ പൊലിസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒളിപ്പിച്ചിരുന്ന രണ്ട് സ്വർണമോതിരങ്ങൾ കണ്ടെടുത്തു. എന്നിട്ടും മോഷണം നിഷേധിച്ച യുവതി, പൊലിസിനെതിരെ അക്രമം തുടർന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലിസ് യുവതിയെ കീഴ്പ്പെടുത്തി.
പൊലിസ് കസ്റ്റഡിയിലായതിന് ശേഷം, യുവതി മദ്യലഹരിയിലായിരുന്നുവെന്നും മകന്റെ ചികിത്സയ്ക്കായാണ് മോഷണം നടത്തിയതെന്നും വാദിച്ചു. എന്നാൽ, പൊലിസ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ മോഷണസംഘത്തിന്റെ പങ്കുണ്ടോ, അതോ യുവതി ഒറ്റയ്ക്കാണ് മോഷണം നടത്തിയതോ എന്ന് കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചു. യുവതിക്കെതിരെ മോഷണത്തിനും പൊലിസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
In Dehradun’s Paltan Bazaar, a woman caught stealing gold rings from a jewellery shop attacked police upon their arrival. She hid the rings, abused officers, and physically assaulted female constables. The shop owner nabbed her during the theft, and police later recovered the rings. The woman claimed she stole for her son’s treatment and was intoxicated. Police have detained her and are investigating possible accomplices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 6 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 7 hours ago
മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 7 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 7 hours ago
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്
National
• 14 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 15 hours ago
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ
Kerala
• 15 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 15 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 15 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 15 hours ago
തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം
Kerala
• 15 hours ago
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
National
• 16 hours ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്
Football
• 16 hours ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ
Kerala
• 16 hours ago
ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• 18 hours ago
അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും
uae
• 18 hours ago
ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ്
Cricket
• 18 hours ago
വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ
Kerala
• 18 hours ago
അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു
uae
• 16 hours ago
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 17 hours ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• 17 hours ago