HOME
DETAILS

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ

  
Web Desk
August 01 2025 | 10:08 AM

CBI Brings Back Loan Fraud Accused Udit Khullar from UAE

ദുബൈ: വ്യാജ രേഖകൾ ഉപയോഗിച്ച് 45.5 മില്യൺ രൂപയുടെ (ഏകദേശം 1.9 മില്യൺ ദിർഹം) ബാങ്ക് വായ്പ തട്ടിയെടുത്ത കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരനെ യുഎഇയിൽ നിന്ന് നാടുകടത്തി. ഡൽഹി പൊലിസ് അന്വേഷിച്ചു കൊണ്ടിരുന്ന ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഉദിത് ഖുള്ളറിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

‘ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖകൾ ചമയ്ക്കൽ’ എന്നീ കുറ്റങ്ങളാണ് ഉദിതിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഖുള്ളർ മറ്റുള്ളവരുമായി ചേർന്ന് വ്യാജ സ്വത്ത് രേഖകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പകൾ നേടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇന്റർപോളിന്റെയും അബൂദബിയിലെ നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെ സിബിഐ ഖുള്ളറിന്റെ യുഎഇയിലെ ലൊക്കേഷൻ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന്, യുഎഇയിൽ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സിബിഐയുടെ ആവശ്യപ്രകാരം ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരുന്നു. നിലവിൽ, കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

The Central Bureau of Investigation (CBI) has successfully extradited Udit Khullar from the UAE. He is accused in a major loan fraud case involving several crores. Legal proceedings in India are now underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  5 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  5 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 days ago