HOME
DETAILS

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

  
Web Desk
July 24 2025 | 01:07 AM

Son and daughter-in-law locked the house An elderly man funeral in the courtyard of the unopened house

തൃശൂര്‍: പിതാവിന്റെ മൃതദേഹം വീടിനകത്തേക്ക് കയറ്റാന്‍ അനുവദിക്കാതെ മകനും മരുമകളും വീട് പൂട്ടിപ്പോയി. അരിമ്പൂര്‍ കൈപ്പിള്ളി പ്ലാക്കന്‍ തോമസിനാണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്. അനാഥാലയത്തിലായിരുന്നു തോമസും ഭാര്യ റോസിലിയും താമസിച്ചിരുന്നത്. മറ്റൊരു അനാഥാലയത്തിലായിരുന്നു തോമസിന്റെ ഭാര്യ റോസിലി.

പനി ബാധിച്ച് ഇന്നലെ പുലര്‍ച്ചെയാണ് തോമസ് മരിച്ചത്. മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമില്‍വെച്ചാണ് തോമസ് മരണമടഞ്ഞത്. തോമസിന്റെ മൃതദേഹം കൊണ്ടുവന്നതിനു പിന്നാലെ കാരമുക്ക് കൃപാസദനത്തില്‍ നിന്ന് റോസിലിയെയും കൊണ്ടുവന്നു. പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതറിഞ്ഞ് മകന്‍ ജെയ്‌സണും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോയെന്ന് അയല്‍വാസികള്‍ പറഞ്ഞു.

തിരിച്ചുവന്ന് വീട് തുറന്ന് മൃതദേഹം അകത്തുകയറ്റാന്‍ കുടുംബവുമായി വളരെ അടുപ്പമുള്ള പലരും പറഞ്ഞെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ല. ഇതിനുപിന്നാലെ പഞ്ചായത്ത് അധികൃതരും പൊലിസും ഇയാളെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പുറത്താക്കിയ വീട്ടിലേക്ക് തങ്ങള്‍ക്ക് പ്രവേശിക്കേണ്ടെന്ന് റോസിലി തീരുമാനിച്ചതോടെ തോമസിന്റെ മൃതദേഹം മുറ്റത്ത് തന്നെ കിടത്തുകയായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു.

വൈകീട്ട് എറഴ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ തോമസിന്റെ മൃതദേഹം അടക്കം ചെയ്യുന്നതുവരെ വീട് അടഞ്ഞുകിടക്കുകയായിരുന്നു.  ജോയ്‌സി ആണ് തോമസിന്റെയും റോസിലിയുടെയും മകള്‍. മരുമകളുടെയും മകന്റെയും ഉപദ്രവം താങ്ങാനാകുന്നില്ലെന്ന് കാട്ടി എട്ട് മാസം മുമ്പ് അന്തിക്കാട് പൊലിസില്‍ പരാതി നല്‍കിയതിന് ശേഷമാണ് തോമസും റോസിലിയും വ്യത്യസ്ത സ്ഥാപനങ്ങളില്‍ അഭയം തേയിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  a day ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  a day ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  a day ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a day ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  a day ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  a day ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  a day ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  a day ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  a day ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  2 days ago