HOME
DETAILS
MAL
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
backup
September 06 2016 | 18:09 PM
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പറേഷന്, പട്ടികജാതിയില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കും പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ശുപാര്‍ശിത വിഭാഗക്കാര്‍ക്കുമായി നടപ്പിലാക്കുന്ന മെഡിക്കല്‍, എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്ടു തത്തുല്യ പരീക്ഷ പാസായ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ഫോമുകള്‍ അക്ഷയ കേന്ദ്രങ്ങള്‍വഴി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍: 30.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം മേഖല: 04812564304, 9400356500,
തിരുവനന്തപുരം മേഖല: 04712336472
കോഴിക്കോട് മേഖല: 04952367331.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."