HOME
DETAILS

റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്‍

  
Web Desk
July 24 2025 | 09:07 AM

Tragic An-24 Plane Crash in Russias Far East

മോസ്‌കോ: ചൈനീസ് അതിര്‍ത്തിയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. കിഴക്കന്‍ റഷ്യയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വിമാനത്തിലെ മുഴുവനാളുകളും മരിച്ചതായാണ് സൂചനയെന്ന് റഷ്യന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. An-24 യാത്രാ വിമാനത്തില്‍ അഞ്ച് കുട്ടികളും ആറ് ജീവനക്കാരുമടക്കം 49 പേര്‍ ഉണ്ടായിരുന്നു. 

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈന്‍ നടത്തുന്ന വിമാനമാണിത്.  ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷ്യമായത്. ഇടതൂര്‍ന്ന വനങ്ങളാലും ദുര്‍ഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പട്ടണം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. 

ഏകദേശം 50 വര്‍ഷമായി ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. 1950 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ചെടുത്ത ഇരട്ട ടര്‍ബോപ്രോപ്പ് ഗതാഗത വിമാനമാണ് An-24. വിദൂര പ്രദേശങ്ങളില്‍ വ്യോമ സുരക്ഷയുടെ കാര്യത്തില്‍ മോശം റെക്കോര്‍ഡുള്ള റഷ്യയില്‍ ഇത് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉക്രൈനിലെ (അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു) കീവിലുള്ള അന്റോനോവ് ഡിസൈന്‍ ബ്യൂറോയാണ് വിമാനം രൂപകല്‍പ്പന ചെയ്തത്.

 

An An-24 passenger plane operated by Angara Airlines, carrying 49 people including five children, crashed in Russia's Amur region near the Chinese border. All on board are feared dead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  2 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  2 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  2 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  2 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  2 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  2 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  2 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  2 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  2 days ago