HOME
DETAILS

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

  
July 24 2025 | 13:07 PM

accident caused by blindly relying on google map kottayam

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടങ്ങൾ ഉണ്ടാകുന്നത് തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിലായി ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച ദമ്പതികളുടെ കാർ തോട്ടിൽ വീണതാണ് ഇത്തരത്തിൽ ഉണ്ടായ പുതിയ സംഭവം. കോട്ടയം കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകൽ സമയത്താണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് ഗൂഗിൾ മാപ്പിന്റെ കുഴിയിൽ വീണത്. 

ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്നിരുന്ന വാഹനം അവിടെ ഉണ്ടായിരുന്ന വളവ് തിരിയുന്നതിന് പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം വെള്ളമുള്ള തോട്ടിൽ വീണതിന് പിന്നാലെ ഉടൻ നിർത്തിയതിനാൽ വാഹനം ഒഴുക്കിൽപ്പെട്ടില്ല. നാട്ടുകാർ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. 

ക്രയിൻ എത്തിച്ചാണ് അപകടത്തിൽപ്പെട്ട വാഹനം വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചത്. കടുത്തുരുത്തി കുറുപ്പുന്തറ ഭാഗത്ത് മുൻപും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

 

Accidents caused by blindly relying on Google Maps are becoming an alarming trend. In the latest incident, a couple's car plunged into a canal while following directions from the app. The accident occurred Wednesday afternoon at Kuruppunthara Kadavu in Kaduthuruthy, Kottayam.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്; സ്വാഗതം ചെയ്ത് സഊദി അറേബ്യ

International
  •  a day ago
No Image

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal

International
  •  a day ago
No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  a day ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  a day ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  a day ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  a day ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  a day ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  a day ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  a day ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  a day ago