
മുസ്ലിം നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മോഹന്‍ ഭാഗവത്; ചര്‍ച്ചയ്‌ക്കെത്തിയവരെല്ലാം സംഘ്പരിവാരുമായി അടുപ്പമുള്ളവര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹരിയാനഭവനില്‍വച്ച് സംഘ്പരിവാര്‍ അനുകൂലികളായ മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഉമര്‍ അഹമ്മദ് ഇല്യാസി, മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുടെ മുന്‍ ചാന്‍സലര്‍ ഫിറോസ് ബഖ്ത് അഹമ്മദ്, മൗലാന മഹ്മൂദ് ഹസന്‍, മൗലാന നസിമുദ്ദീന്‍, സുബൈര്‍ ഗോപാലാനി തുടങ്ങിയവരാണ് പങ്കെടുത്തത്. എല്ലാവരും യു.പി, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.
ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് (എം.ആര്‍എം) ആണ് യോഗത്തിന്റെ സംഘാടകര്‍. സംഘ്പരിവാര്‍ അനുകൂലികളായ ഉത്തരേന്ത്യയിലെ പണ്ഡിതരുടെ സംഘടനയായ ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ നേതാവായ ഉമര്‍ അഹമ്മദ് ഇല്യാസി, ഡല്‍ഹിയിലെ സംഘ്പരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. ഉമര്‍ അഹമ്മദ് ഇല്യാസി മുന്‍കൈയെടുത്താണ് യോഗത്തിലേക്ക് മുസ്ലിംകളെ ക്ഷണിച്ചത്.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, മുതിര്‍ന്ന നേതാക്കളായ രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഹിന്ദു- മുസ്ലിം സാഹോദര്യമാണ് ചര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് യോഗത്തില്‍ സംബന്ധിച്ച ഫിറോസ് ബഖ്ത് പറഞ്ഞു. ഒരു വിടവ് സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. അത് നികത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു. നമ്മള്‍ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നുണ്ടാകാം, പക്ഷേ നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ മുസ്ലിം മത നേതാക്കള്‍ ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണെന്ന് ഇമാം ഇല്യാസി അവകാശപ്പെട്ടു.
2022 സെപ്റ്റംബര്‍ 22 ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗ് പള്ളിയില്‍ മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചതിന് ശേഷം സമുദായത്തിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇടപെടലായിരുന്നു ഇത്. ഉമര്‍ അഹമ്മദ് ഇല്യാസിയാണ് ഈ പള്ളിയിലെ ഇമാം. ഒക്ടോബറില്‍ ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികവും ഇമാംസ് ഓര്‍ഗനൈസേഷന്‍ അതിന്റെ അമ്പതാം വാര്‍ഷികവും ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വ്യാഴാഴ്ചത്തെ യോഗം നടന്നത്.
2022ലും മുസ്ലിം നേതാക്കളുടെ യോഗം ആര്‍.എസ്.എസ് വിളിച്ചുകൂട്ടിയിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണറും ജാമിഅ മില്ലിയ്യ സര്‍വകലാശാല മുന്‍ വി.സിയുമായ നജീബ് ജംഗ്, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി മുന്‍ ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ, മുന്‍ എം.പി ഷാഹിദ് സിദ്ദീഖി, വ്യവസായി സയീദ് ഷെര്‍വാനി തുടങ്ങിയവരാണ് അന്ന് യോഗത്തില്‍ സംബന്ധിച്ചത്.
RSS chief Mohan Bhagwat met with 60 prominent Muslim clerics and scholars in New Delhi on Thursday in a meeting organised by the All India Imam Organisation. Held at Haryana Bhawan, the three-and-a-half-hour discussion focused on promoting dialogue between Hindus and Muslims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• 3 days ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 3 days ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 3 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 3 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• 3 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 3 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 3 days ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• 3 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 3 days ago
നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 3 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 3 days ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• 3 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 3 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 3 days ago