HOME
DETAILS

റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലം: കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബര്‍ ബാന്‍ഡുകള്‍

  
July 25 2025 | 04:07 AM

Womans Stomach Surgery Reveals 41 Rubber Bands in Parassala Kerala


 
തിരുവനന്തപുരം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 41 റബര്‍ ബാന്‍ഡുകള്‍. പാറശ്ശാലയിലെ സരസ്വതി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് പാറശാല സ്വദേശിനിയായ യുവതിയുടെ വയറ്റില്‍ നിന്ന് റബര്‍ ബാന്‍ഡുകള്‍ പുറത്തെടുത്തത്. ഇവര്‍ക്ക് 40 വയസുണ്ട്. 

വയറുവേദനയെത്തുടര്‍ന്ന് ഇവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് ഇവര്‍ പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. സ്‌കാനിങ്ങില്‍ കണ്ടത് ചെറുകുടലിലെ തടസമാണ് വയറുവേദനയ്ക്ക് കാരണമെന്നാണ്. സ്‌കാനിങ്ങില്‍ ചെറുകുടലില്‍ മുഴയും തടസവും ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ചെറുകുടലില്‍ അടിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു റബര്‍ ബാന്‍ഡുകള്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വന്തം തലമുടിപോലുള്ള ഭക്ഷയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കുന്ന മാനസിക വൈകല്യങ്ങളുള്ള ആളുകളില്‍ ഇത്തരം അവസ്ഥകള്‍ ധാരാളം റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും റബര്‍ബാന്‍ഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ആശുപത്രി അധികൃതരും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  17 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  17 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  17 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  17 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  17 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  17 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  17 days ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  17 days ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  17 days ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  17 days ago