HOME
DETAILS

തലനാരിഴയ്ക്കു രക്ഷ:  റണ്‍വേയില്‍ നിന്ന് ഒരു വിമാനം പറന്നുയരുന്നു, അതേ റണ്‍വേയിലേക്ക് മറ്റൊരു വിമാനം പറന്നിറങ്ങുന്നു

  
July 25 2025 | 06:07 AM

Near-Miss Incident at Mexico City Airport Highlights Aviation Safety Concerns

 

 ലോകത്തിലെ വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കുറച്ചുകാലങ്ങളായി ഉണ്ടായിട്ടുള്ളത്. യൂറോപ്പ്, അമേരിക്കന്‍ വന്‍കരകളില്‍ മാത്രമല്ല, ലോകം മുഴുവനും ഈ വര്‍ധന് കാണാന്‍ കഴിയും. അതുപോലെ സമീപ വര്‍ഷങ്ങളില്‍ വിമാന ദുരന്തങ്ങളും വര്‍ധിച്ചുവരുന്നത് ആശങ്ക കൂട്ടുന്നു.

മാസത്തില്‍ തന്നെ ചെറുതും വലുതുമായ ഒന്നോ രണ്ടോ വിമാനാപകടങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസവും മെക്‌സിക്കോയില്‍ നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു വിമാനം പറന്നുയരാനായി റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങുങ്ങുകയാണ്, അതിന്റെ തൊട്ട് മുകളിലൂടെ പറന്ന് വന്ന മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയുമാണ്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ ജീവന്‍ രക്ഷപ്പെട്ടത് നൂറുകണക്ക് മനുഷ്യര്‍ക്കാണ്.

മെക്‌സിക്കോ സിറ്റിയിലെ ബെനിറ്റോ ജുവാരസ് വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. 144 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയരാനായി ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ ബോയിങ് 590, എയറോപ്യൂര്‍ട്ടോ ഇന്റര്‍നാഷണല്‍ ബെനിറ്റോ ജുവാരസിന്റെ റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് പിന്നില്‍ നിന്നും അതേ റണ്‍വേയിലേക്ക് ഒരു എയറോമെക്‌സിക്കോ റീജിയണല്‍ ജെറ്റ് പറന്നിറങ്ങാന്‍ എത്തിയത്.

ഈ സമയം രണ്ടു വിമാനങ്ങളും തമ്മില്‍ വെറും 200 അടിയുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് റിപോര്‍ട്ടുകള്‍. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍ 24റിന്റെ ഏവിയേഷന്‍ റഡാര്‍ വ്യൂവില്‍ ചിത്രീകരിച്ച ഒരു വിഡിയോയിലൂടെ സംഭവത്തിന്റെ ഒരു റെന്‍ഡറിങ് കാണിച്ചു. എംബ്രയര്‍ 190 റീജിയണല്‍ ജെറ്റായ എയ്‌റോമെക്‌സിക്കോ കണക്റ്റ് ഫ്‌ളൈറ്റ് 1631, മുന്നോട്ട് നീങ്ങുകയായിരുന്ന ഡെല്‍റ്റ വിമാനത്തിന് 200 അടി മാത്രം വ്യത്യാസത്തില്‍ പറന്നിറങ്ങി റണ്‍വേ 5ലൂടെ മുന്നോട്ട് പോകുന്നത് കാണാം.

പറന്നുയരാന്‍ പോകുന്നതിനിടെ മറ്റൊരു വിമാനം തൊട്ട് മുന്നില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ പൈലറ്റുമാര്‍ ടേക്ക് ഓഫ് അവസാനിപ്പിക്കുകയും വിമാനം വീണ്ടും ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ വിമാനം വീണ്ടും പറന്നുയര്‍ന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  2 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  2 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  2 days ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  2 days ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  2 days ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  2 days ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  2 days ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  2 days ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  2 days ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  2 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  2 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  2 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  2 days ago