HOME
DETAILS

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം: കണ്ണൂര്‍ ജയിലിലെയും ആഭ്യന്തരവകുപ്പിലെയും സിസ്റ്റം മൊത്തം തകരാറിലായതിന്റെ ഉദാഹരണമെന്ന് വിടി ബല്‍റാം

  
Web Desk
July 25 2025 | 06:07 AM

vt balram slams government over govindachamy jail breaking

കോഴിക്കോട്: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. കണ്ണൂര്‍ ജയിലിലെയും ആഭ്യന്തരവകുപ്പിലെയും സിസ്റ്റം മൊത്തം തകരാറിലായതിന്റെ ഉദാഹരണമെന്ന് ജയില്‍ച്ചാട്ടമെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബല്‍റാം ചൂണ്ടിക്കാട്ടി.

ഒറ്റക്കയ്യനായ എല്ലുന്തിയ ഒരാള്‍ മറ്റാരുടെയും സഹായമില്ലാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ ഇരുമ്പഴികള്‍ വളച്ച് പുറത്തു കടന്നുവന്ന് ഏഴ് മീറ്റര്‍ ഉയരമുള്ള വലിയ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടതെന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ? കണ്ണൂര്‍ ജയിലിലെയും ആഭ്യന്തരവകുപ്പിലെയും സിസ്റ്റം മൊത്തത്തില്‍ തകരാറിലാണ് എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ആരാണ് ഇതിനുത്തരവാദികള്‍? ആരുടെയൊക്കെ സഹായത്താലാണ് ഇങ്ങനെയൊരു കൊടുംക്രിമിനലിന് ജയില്‍ ചാടാന്‍ കഴിഞ്ഞത്? കേരളം എന്തൊരുമാറ്റമാണ് മാറിയതെന്നും വിടി ബല്‍റാം ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:


ഒറ്റക്കയ്യനായ, എല്ലുന്തിയ ഈ മനുഷ്യനാണ് മറ്റാരുടേയും സഹായമില്ലാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 'അതീവ സുരക്ഷാ ബ്ലോക്കി'ലെ ഇരുമ്പഴികള്‍ വളച്ച് പുറത്തുകടന്ന് ഏഴ് മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടതെന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ?

കണ്ണൂര്‍ ജയിലിലേയും ആഭ്യന്തര വകുപ്പിലേയും സിസ്റ്റം മൊത്തത്തില്‍ തകരാറിലാണ് എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍? ആരുടേയൊക്കെ സഹായത്താലാണ് ഇങ്ങനെയൊരു കൊടും ക്രിമിനലിന് ജയില്‍ ചാടാന്‍ കഴിഞ്ഞത്?

അങ്ങനെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏല്‍ക്കുന്ന ഒരു പതിവ് പോലും ഇന്നത്തെ ഭരണത്തില്‍ ഇല്ലല്ലോ! ആര്‍ക്കും ഒന്നിലും ഉത്തരവാദിത്തമില്ലാത്ത, എന്തിനേയും കണ്ണും പൂട്ടി ന്യായീകരിക്കുന്നവര്‍ മാത്രമാണ് ഇന്ന് സിസ്റ്റത്തിലുള്ളത്.
കേരളം എന്തൊരു മാറ്റമാണ് മാറിയത്??

അതേസമയം, അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ പ്രതി രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയില്‍ ചാട്ടം. രാവിലെ നടത്തിയ സെല്‍ പരിശോധനയിലാണ് ഗോവിന്ദചാമി ജയില്‍ ചാടിയതായി അറിഞ്ഞത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചത്. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിശോധനയില്‍ മണിക്കൂറുകള്‍ക്കകം അയാളെ കണ്ടെത്തുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  19 hours ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  19 hours ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  20 hours ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 hours ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  20 hours ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  20 hours ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  21 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  21 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  a day ago