HOME
DETAILS

'മരിച്ച അമ്മയെ സ്വപ്‌നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

  
Web Desk
July 25 2025 | 12:07 PM

sixteen year old student took his life in maharashtra solapur

സോലാപ്പൂര്‍: അമ്മയുടെ മരണത്തില്‍ മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി താല്‍ക്കോട്ടി എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ശിവശരണ്‍ന്റെ മൃതദേഹം കണ്ടെത്തിയത്. 

അമ്മ സ്വപ്‌നത്തില്‍ തന്നെ വിളിച്ചെന്നും, തന്റെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, അതിനാല്‍ ഞാന്‍ മരിക്കുകയാണെന്നും ശിവശരണ്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മൂന്ന് മാസം മുന്‍പാണ് ശിവയുടെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അമ്മവനോടും, മുത്തശ്ശിയോടും കടപ്പാടുണ്ടെന്നും, തന്റെ സഹോദരിയെ സന്തോഷത്തോടെ നോക്കണമെന്നും ശിവ ആത്മഹത്യ കുറിപ്പില്‍ എഴുതി. മാത്രമല്ല താന്‍ മരിച്ചാല്‍ മുത്തശ്ശിയെ ഒരിക്കലും അച്ഛന്റെ കൂടെ വിടരുതെന്നും എഴുതി വെച്ചാണ് കുട്ടി ജീവനൊടുക്കിയത്. 

'ഞാന്‍ ശിവശരണ്‍. എനിക്ക് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഞാന്‍ മരിക്കുകയാണ്. അമ്മ പോയപ്പോള്‍ തന്നെ ഞാന്‍ പോകേണ്ടതായിരുന്നു, പക്ഷേ അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം കണ്ടതുകൊണ്ട് ഞാന്‍ ജീവിച്ചു. എന്റെ മരണത്തിന് കാരണം ഇന്നലെ എന്റെ സ്വപ്നത്തില്‍ അമ്മ വന്നതാണ്. നീയെന്തിനാണ് ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു, എന്നിട്ട് എന്നോട് അടുത്തേക്ക് വരാന്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു. എനിക്ക് അമ്മാവനോടും മുത്തശ്ശിയോടും ഒരുപാട് നന്ദിയുണ്ട്, കാരണം അവര്‍ എന്നെ ഒരുപാട് പിന്തുണച്ചു. അവര്‍ എന്നെ ഒരുപാട് ലാളിച്ചു,' 

'അമ്മാവാ, ഞാന്‍ മരിക്കുകയാണ്. ഞാന്‍ പോയാല്‍ എന്റെ സഹോദരിയെ സന്തോഷത്തോടെ നോക്കണം. അമ്മാവാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്. മുത്തശ്ശിയെ അച്ഛന്റെ അടുത്തേക്ക് അയക്കരുത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക. എന്റെ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്,' 

തന്റെ മരണത്തില്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. സംഭവത്തില്‍ സോലാപ്പൂര്‍ സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

sixteen year old student took his life in maharashtra solapur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ തിരിച്ചടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  2 days ago
No Image

ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു

Saudi-arabia
  •  2 days ago
No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  3 days ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  3 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  3 days ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  3 days ago