HOME
DETAILS

'കടൽ മിഴി' സർഗയാത്ര പ്രതിഫലം വൈകുന്നു; തീരദേശത്തെ കലാകാരന്മാർ പ്രതിസന്ധിയിൽ

  
July 26 2025 | 03:07 AM

Kadal Mizhi Sarga Yatra payment delayed coastal artists in crisis

കോഴിക്കോട്: പ്രതിഫലം വൈകിയതോടെ കടൽ മിഴി യാത്രയ്ക്ക് പോയ കലാകാരന്മാരുടെ കണ്ണീർ തോരുന്നില്ല. പരിപാടി നടന്ന് അഞ്ചു മാസം പിന്നിട്ടിട്ടും തുകയ്ക്കായി നിവേദനം നൽകി കാത്തിരിക്കുകയാണ് തീരദേശത്തെ കലാകാരന്മാർ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 400 ഓളം കലാകാരന്മാരാണ് പ്രതിഫലത്തിനായി കാത്തിരിക്കുന്നത്. 

സർക്കാരിന്റെ നാലാം നൂറു ദിന കർമ പദ്ധതികളുടെ ഭാഗമായി സാംസ്‌ക്കാരിക വകുപ്പിന് വേണ്ടി സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ഏഴ് ജില്ലകളിലായി പരിപാടി ഒരുക്കിയത്. തീരദേശങ്ങളിലെ കലാപ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. 
കണ്ണൂരിൽ ഭൂരിപക്ഷം പേർക്കും പണം നൽകിയെങ്കിലും കോഴിക്കോട് ജില്ലയിൽ ഒരുരൂപപോലും നൽകിയിട്ടില്ല. ഒരാൾക്ക് 3000 രൂപയാണ് നൽകുമെന്ന് പറഞ്ഞത്. പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമെന്ന് അറിയിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഫെബ്രുവരി 26, 27, 28 തിയതികളിലാണ് കോഴിക്കോട് പരിപാടി നടന്നത്. ഇതിനു ശേഷമാണ് കണ്ണൂരിലും കാസർകോടും പരിപാടി നടന്നത്. കൈയിൽ നിന്നും പണം മുടക്കിയാണ് ഇവർ പരിപാടിക്ക് എത്തിയത്. 

യാത്രാചെലവും ഭക്ഷണവും കലാരൂപങ്ങളുടെ ഒരുക്കത്തിനുമായി വലിയ  തുകയാണ് ഓരോരുത്തരും മുടക്കിയത്. എന്നാൽ പ്രതിഫലം വൈകിയതോടെ വലിയ കടക്കെണിയിലാണ് തീരദേശത്തെ കലാകാരൻമാർ. ഒപ്പന ടീമുമായി വന്ന തനിക്ക് യാത്രാചെലവും വസ്ത്രം, മേക്കപ്പ്, ഭക്ഷണം ഇനത്തിൽ 54000ത്തോളം രൂപ ചെലവായെന്ന് കലാകാരനായ സാദിഖ് മാത്തോട്ടം പറയുന്നു. തീരദേശത്തെ പാവപ്പെട്ട കുട്ടികളാണ് ഒപ്പനയ്ക്കായി എത്തിയതെന്നും, ഇവർ പണം ആവശ്യപ്പെടുമ്പോൾ നൽകാൻ കഴിയാത്തത് വലിയ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. അതിനാൽ എത്രയും പെട്ടെന്ന് പണം നൽകണമെന്നും സാദിഖ് പറയുന്നു. 

സംഭവത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരിട്ട് കണ്ട് നിവേദനം നൽകിയിട്ടും പണം ലഭിച്ചില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയെങ്കിലും കുടിശ്ശിക അതേപടി തുടരുകയാണ്. ഫണ്ട് ലഭിക്കാത്തതാണ് പണം നൽകാൻ തടസമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

uae
  •  9 hours ago
No Image

ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Kerala
  •  9 hours ago
No Image

പ്രണയത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യ കാമുകന്റെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തി

National
  •  9 hours ago
No Image

വനിതാ സുഹൃത്തുമായുള്ള ബന്ധത്തെചൊല്ലിയുള്ള തർക്കം; ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരൻ

National
  •  10 hours ago
No Image

കൈയ്യിൽ ചുറ്റിയ മൂർഖൻ പാമ്പിനെ ഒരു വയസുകാരൻ കടിച്ചുകൊന്നു; കുട്ടി ആശുപത്രിയിൽ

National
  •  11 hours ago
No Image

നദികളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ച് ജില്ലകളിലെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്

Kerala
  •  11 hours ago
No Image

പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച വീഡിയോ വൈറലായി; പുറകെ കൗമാരക്കാരൻ പിടിയിൽ

bahrain
  •  11 hours ago
No Image

കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം

Kerala
  •  11 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിലേക്ക് മാറ്റി; കനത്ത സുരക്ഷയിൽ കൊടുംകുറ്റവാളി

Kerala
  •  12 hours ago
No Image

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു

National
  •  12 hours ago