HOME
DETAILS

പർദ്ദ ധരിച്ച് പ്രതിഷേധവുമായി സാന്ദ്ര തോമസ്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ മത്സരിക്കും; സുരക്ഷിതം ഈ വസ്ത്രം 

  
July 26 2025 | 07:07 AM

sandra thomas wears pradha for protest and will submit nomination for the film producer asso election

കൊച്ചി: കേരളത്തിലെ സിനിമ നിർമാതാക്കളുടെ സംഘടനായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രികയുമായി സിനിമ നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. പർദ്ദ ധരിച്ചാണ് സാന്ദ്ര തോമസ് പത്രിക സമർപ്പിക്കാൻ എത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന സംഘടന നേതാക്കൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സൂചകമായാണ് പർദ്ദ ധരിച്ചെത്തിയതെന്ന് സാന്ദ്ര പറഞ്ഞു.

ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രം ധരിച്ചതിന് പിന്നിലെന്നും സാന്ദ്ര തോമസ് പറഞ്ഞു. സ്ത്രീകൾക്ക് ധരിക്കാവുന്ന ഉചിതമായ വസ്ത്രമാണ് പർദ്ദ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പോലുള്ള ഇടങ്ങളിലേക്ക് വരാൻ ഏറ്റവും സുരക്ഷിതം ഇത്തരം വസ്ത്രമാണെന്നും അവർ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയിൽപ്പെട്ട പ്രമുഖർക്കെതിരെ സാന്ദ്ര നിയമ നടപടി സ്വീകരിക്കുന്നതിനിടെയാണ് പുതിയ നീക്കം.  

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിന് വേണ്ടിയാണ് തന്റെ മത്സരമെന്നും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സാന്ദ്ര അറിയിച്ചു. മുൻപ്, സംഘടനായോഗത്തിൽവെച്ച് തന്നെ അപമാനിച്ചെന്ന് കാണിച്ച് സാന്ദ്രാ തോമസ് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനും എതിരെ പരാതി നൽകിയിരുന്നു.

ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് രണ്ട് വരെ പത്രിക സമർപ്പിക്കാം. 

 

Actress and producer Sandra Thomas has filed her nomination for the president post of the Film Producers Association of Kerala. She arrived wearing a pardha, which she described as a symbolic protest against the association leaders whom she accused of demeaning womanhood. Sandra said the gesture was to highlight gender-based discrimination within the organization.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago