
എം.സി.സി നീറ്റ് യു.ജി കൗൺസലിങ്; വിദ്യാർഥികളുടെ സംശയങ്ങൾക്കുള്ള മറുപടി

നീറ്റ് യു.ജി 2025 റാങ്ക് അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എം.സി.സി) നടത്തുന്ന മെഡിക്കൽ, ഡെന്റൽ, നഴ്‌സിങ് ബിരുദ പ്രവേശനങ്ങൾക്ക് mcc.admissions.nic.in വഴി ജൂലൈ 28 വരെ ആദ്യ റൗണ്ട് ഓപ്ഷനുകൾ നൽകാം. ജൂലൈ 31ന് ആദ്യ റൗണ്ടിന്റെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്നിന്നും ആറിനുമിടയിൽ അലോട്ട്‌മെന്റ് ലഭിച്ച കോളജിൽ ഹാജരാകണം. അലോട്ട്‌മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്കുള്ള മറുപടിയാണിവിടെ.
നീറ്റ് എഴുതിയ എല്ലാവർക്കും എം.സി.സി കൗൺസലിങ്ങിൽ പങ്കെടുക്കാൻ സാധിക്കുമോ?
ഇല്ല. നീറ്റ് യു.ജി 2025ൽ യോഗ്യത നേടിയവർക്ക് മാത്രമാണ് അവസരം. ജനറൽ, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 720 ൽ 144 (ഭിന്നശേഷിക്കാർക്ക് 127) ആണ് യോഗ്യതാ മാർക്ക്. എന്നാൽ ഒ.ബി.സി, എസ്.സി, എസ്.ടി (ഭിന്നശേഷിക്കാരടക്കം) വിഭാഗങ്ങൾക്ക് 113 മാർക്ക് മതി.
കൗൺസലിങ് പ്രക്രിയയിൽ എത്ര ചോയ്‌സുകൾ നൽകാൻ സാധിക്കും? നൽകിയ ചോയ്‌സുകൾ പുനഃക്രമീകരിക്കാൻ സാധിക്കുമോ?
വിദ്യാർഥികളുടെ താൽപര്യമനുസരിച്ച് എത്ര ചോയ്‌സുകൾ വേണമെങ്കിലും നൽകാം. ഓരോ റൗണ്ടിലും പ്രത്യേകം ചോയിസുകൾ നൽകേണ്ടതുണ്ട്. ചോയ്‌സുകൾ ലോക്ക് ചെയ്യുന്നതിനു മുമ്പ് എത്ര തവണ വേണമെങ്കിലും മാറ്റംവരുത്താനും പുനഃക്രമീകരിക്കാനും സാധിക്കും.
ഡീംഡ് യൂനിവേഴ്‌സിറ്റികളിൽ ഓപ്ഷൻ നൽകാൻ കൂടുതൽ ഫീസ് അടക്കേണ്ടതുണ്ടോ?
അതെ, ഡീംഡ് യൂനിവേഴ്‌സിറ്റിയിലേക്ക് രജിസ്‌ട്രേഷൻ ഫീസായി 5000 രൂപയും സെക്യൂരിറ്റി തുകയായി രണ്ട് ലക്ഷം രൂപയും അടയ്ക്കണം. എന്നാൽ ഡീംഡ് യൂനിവേഴ്‌സിറ്റികളൊഴികെ ആൾ ഇന്ത്യാ ക്വാട്ടയടക്കമുള്ള സീറ്റുകളിലേക്ക് രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയും സെക്യൂരിറ്റി തുക 10000 രൂപയും അടച്ചാൽ മതി (പട്ടിക,പിന്നോക്ക,ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 500, 5000 രൂപ മാത്രം). രണ്ട് വിഭാഗത്തിലെ സീറ്റുകളും ആഗ്രഹിക്കുന്നവർ, കൂടിയ തുകയായ രജിസ്‌ട്രേഷൻ ഫീസ് 5000 രൂപയും സെക്യൂരിറ്റി തുകയായ 2 ലക്ഷവുമാണ് അടക്കേണ്ടത്.
എം.സി.സി കൗൺസലിങ് വഴി പ്രവേശനം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും എം.ബി.ബി.എസിന് ഒരേ ഫീസാണോ ?
അല്ല. പല സ്ഥാപനങ്ങളിലും ഫീസ് വ്യത്യസ്തമാണ്. എം.സി.സി വെബ്‌സൈറ്റിലെ ''പാർട്ടിസിപേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീറ്റെയിൽസ് യു.ജി 2025 '' എന്ന ലിങ്ക് വഴി ഓരോ സ്ഥാപനത്തിലെയും ഫീസ്,ബോണ്ട് വ്യവസ്ഥകൾ തുടങ്ങിയ വിശദാംശങ്ങൾ മനസ്സിലാക്കാം.
കൗൺസലിങിന്റെ രണ്ടാം റൗണ്ടിൽ ഒരു സീറ്റ് ലഭിച്ചാൽ വേണ്ടെന്നു വയ്ക്കാൻ സാധിക്കുമോ?
എം.സി.സി അലോട്ട്‌മെന്റിൽ ആദ്യ റൗണ്ടിൽ മാത്രമേ ഫ്രീ എക്‌സിറ്റ് ഉള്ളൂ. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചത് സ്വീകരിച്ചില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. മാത്രമല്ല മൂന്നാം റൗണ്ടിൽ പങ്കെടുക്കണമെങ്കിൽ പുതിയ രജിസ്‌ട്രേഷൻ നടത്തി, ഫീസ് അടയ്ക്കണം.
വെറ്ററിനറിയുടെ ഓൾ ഇന്ത്യ സീറ്റുകൾ എം.സി.സി കൗൺസലിങ് വഴി ലഭിക്കുമോ?
ഇല്ല. ഇന്ത്യയിലെ വിവിധ ഗവൺമെന്റ് വെറ്ററിനറി കോളജുകളിലെ 15 ശതമാനം വെറ്ററിനറി (ബി.വി.എസ് സി & എ.എച്ച്) സീറ്റുകളുടെ പ്രവേശനം വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന പ്രത്യേക കൗൺസലിങ് പ്രക്രിയ വഴിയാണ്. നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കാം (vci.admissions.nic.in). ആയുഷ് (ബി.എ.എം.എസ് /ബി എച്ച്.എം.എസ് /ബി. എസ്.എം.എസ്/ബി.യു.എം.എസ് ) കോഴ്‌സുകളുടെ ആൾ ഇന്ത്യാ സീറ്റുകൾ ലഭിക്കാൻ എ.എ.സി.സി.സി (ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മറ്റി ) നടത്തുന്ന അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കേണ്ടതുണ്ട് (aaccc.gov.in).
കേരളത്തിലെ സർക്കാർ കോളജുകളിൽ എം.സി.സി കൗൺസലിങ് വഴി എം.ബി.ബി.എസ് പ്രവേശനം സാധ്യമാണോ ?
സാധ്യമാണ്. ഇന്ത്യയിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും 15 ശതമാനം സീറ്റുകൾ ഓൾ ഇന്ത്യാ ക്വാട്ടയാണ്. കേരളത്തിലെ 12 സർക്കാർ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് എം.സി.സി കൗൺസലിങ് വഴി പ്രവേശനം നേടാം. എന്നാൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ മാനേജ്‌മെന്റ് / എൻ.ആർ.ഐ സീറ്റുകൾ ലഭ്യമാകണമെങ്കിൽ കേരള എൻട്രൻസ് കമ്മിഷണർ നടത്തുന്ന അലോട്ട്‌മെൻറ് പ്രക്രിയയിൽ (കീം) പങ്കെടുക്കണം.
എം.സി.സി കൗൺസലിങ് വഴി കേരളത്തിൽ ബി.എസ്.സി നഴ്‌സിങിന് പ്രവേശനം സാധ്യമാണോ?
സാധ്യമല്ല. എന്നാൽ റാം മനോഹർ ലോഹിയ ഹോസ്പിറ്റൽ, ഫ്‌ളോറൻസ് നൈറ്റിംഗേൽ നഴ്‌സിംഗ് കോളജ്, രാജ്കുമാരി അമൃതകൗർ നഴ്‌സിംഗ് കോളജ്, ഭോപ്പാൽ നഴ്‌സിങ് കോളജ്, ബനാറസ് ഹിന്ദു നഴ്‌സിങ് കോളജ്, അഹല്യ ബായി കോളജ് ഓഫ് നഴ്‌സിങ് തുടങ്ങി 16 സ്ഥാപനങ്ങളിൽ എം.സി.സി കൗൺസലിങ് വഴി ബി.എസ്.സി നഴ്‌സിങിന് പ്രവേശനം നേടാം.
പ്രവേശന പ്രക്രിയയിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥിക്ക് ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുമോ?
ലഭിക്കും.അലോട്ട്‌മെന്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും റീഫണ്ടിന് അർഹതയുണ്ട്. എല്ലാ റൗണ്ടുകളും അവസാനിച്ച ശേഷം മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളൂ. ഡെപ്പോസിറ്റ് തുക അടച്ച അക്കൗണ്ടിലേക്കു തന്നെയാണ് റീഫണ്ട് ലഭിക്കുന്നത്. വിദ്യാർഥികൾ സ്വന്തം അക്കൗണ്ടിൽനിന്നോ രക്ഷിതാവിന്റെ അക്കൗണ്ടിൽനിന്നോ പണമടയ്ക്കാൻ ശ്രദ്ധിക്കണം.
സ്‌ട്രേ വേക്കൻസി റൗണ്ടിൽ പുതുതായി രജിസ്റ്റർ ചെയ്ത് ഒപ്ഷൻ നൽകാൻ സാധിക്കുമോ?
സാധിക്കും. എന്നാൽ മൂന്നാം റൗണ്ടിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്കും സ്റ്റേറ്റ് അലോട്ട്‌മെന്റിൽ പ്രവേശനം നേടിയവർക്കും സ്‌ട്രേ റൗണ്ടിൽ പങ്കെടുക്കാൻ സാധിക്കില്ല.
സ്‌ട്രേ വേക്കൻസി റൗണ്ടിൽ ലഭിച്ച സീറ്റിൽ ചേരണമെന്ന് നിർബന്ധമുണ്ടോ?
തീർച്ചയായും ചേരണം. അല്ലാത്തപക്ഷം സെക്യൂരിറ്റി തുക നഷ്ടപ്പെടും. ശേഷിക്കുന്ന അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കാനും സാധിക്കുകയില്ല.
കൊല്ലം (പാരിപ്പള്ളി ) ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഇ.എസ്.ഐ.സി ഐ.പി സംവരണ സീറ്റ് എം.സി.സി കൗൺസിലിങ് വഴിയാണോ ലഭിക്കുക?
അതെ. രാജ്യത്തെ വിവിധ ഇ.എസ്.ഐ.സി മെഡിക്കൽ, ഡെന്റൽ കോളജുകളിലെ ഇ.എസ്.ഐ.സി ഐ.പി സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം എം.സി.സി കൗൺസലിങ് വഴിയാണ്. ഈ വിഭാഗത്തിൽ 466 എം.ബി.ബി.എസ് സീറ്റുകളും 28 ഡെൻറൽ സീറ്റുകളും 60 നഴ്‌സിങ് സീറ്റുകളുമുണ്ട്. കൊല്ലം മെഡിക്കൽ കോളജിൽ 38 സീറ്റുകളാണുള്ളത്. ഇ. എസ്.ഐ.സിയിൽനിന്ന് വാർഡ് ഓഫ് ഇൻഷേർഡ് പഴ്‌സൺ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് കൗൺസലിങിൽ പങ്കെടുത്ത് ഓപ്ഷൻ നൽകാം.
ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജ് (എ.എഫ്.എം.സി) പ്രവേശനം ലഭിക്കാൻ നീറ്റ് അപേക്ഷാ വേളയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
വേണ്ട. എം.സി.സി രജിസ്‌ട്രേഷന്റെ ഒന്നാം റൗണ്ടിൽ എ.എഫ്.എം.സിയിലേക്കു കൂടി ഓപ്ഷൻ നൽകിയാൽ മതി. ഇപ്രകാരം എ.എഫ്.എം.സിയിലേക്ക് താൽപര്യം പ്രകടിപ്പിച്ചവരുടെ പട്ടിക ഡയരക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ്, എ.എഫ്.എം.സിക്ക് കൈമാറും. ഈ പട്ടികയിൽനിന്ന് ഏകദേശം 2000 കുട്ടികളെ (1600 ആൺ, 400 പെൺ) നീറ്റ് യു.ജി സ്‌കോറനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് ഇവർക്കായി പൂനെയിൽ പ്രത്യേകം സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. മെഡിക്കൽ പരിശോധനയുമുണ്ടാകും.115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കുമാണ് സെലക്ഷൻ ലഭിക്കുക.
കേരളത്തിനു പുറത്തുള്ള സ്വകാര്യ മെഡിക്കൽ കോളജുകളിൽ എം.സി.സി കൗൺസലിങ് വഴി സീറ്റ് ലഭിക്കുമോ ?
ഇല്ല. എം.സി.സി കൗൺസലിങിൽ രാജ്യത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളൊന്നും പങ്കെടുക്കുന്നില്ല. ഇത്തരം കോളജുകളിൽ പ്രവേശനം നടത്തുന്നത് സ്ഥാപനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ /കേന്ദ്ര ഭരണ പ്രദേശത്തെ പ്രവേശന പരീക്ഷ അതോറിറ്റിയാണ്.
Based on NEET UG 2025 ranks, students can submit their choices for admission to medical, dental, and nursing undergraduate courses through the Medical Counselling Committee (MCC)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 3 days ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 3 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 3 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• 3 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 3 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 3 days ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• 3 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 3 days ago
നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 3 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 3 days ago
മാലിന്യ സംസ്കരണക്കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
Kerala
• 3 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 3 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 3 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 3 days ago