HOME
DETAILS

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

  
Web Desk
July 26 2025 | 16:07 PM

Terror Attack on Iran Courthouse 9 Killed 22 Injured

 

സഹെദാൻ: ഇറാന്റെ തെക്കുകിഴക്കൻ തലസ്ഥാനമായ സഹെദാനിലെ കോടതി മന്ദിരത്തിന് നേരെ ഇന്ന് നടന്ന ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 60 വയസ്സുള്ള സ്ത്രീയും പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ജുഡീഷ്യറിയുടെ വാർത്താ ഏജൻസിയായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അൽ-അദ്ൽ ബലൂച്  എന്ന സംഘടന ഏറ്റെടുത്തു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ആക്രമണകാരികൾ കൊല്ലപ്പെട്ടതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളും ഗ്രനേഡുകളുമായി സന്ദർശകരുടെ വേഷത്തിൽ കോടതിക്കുള്ളിൽ പ്രവേശിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ജഡ്ജിമാരുടെ ചേംബറിൽ അതിക്രമിച്ച് കയറിയ ആക്രമണകാരികൾ ജുഡീഷ്യറി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടു.

ബലൂച് പൗരന്മാർക്ക് വധശിക്ഷയും വീട് പൊളിക്കാനുള്ള ഉത്തരവുകളും പുറപ്പെടുവിച്ച ജഡ്ജിമാരെയും കോടതി ജീവനക്കാരെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്തവർ പറഞ്ഞു. സിവിലിയന്മാരുടെ മരണത്തിന് സുരക്ഷാസേനയുടെ വിവേചനരഹിതമായ വെടിവയ്പ്പാണ് കാരണമെന്നും അവർ ആരോപിച്ചു. സിസ്താൻ-ബലൂചെസ്ഥാൻ പ്രവിശ്യയിൽ, പാകിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്ന സഹെദാൻ, സാമ്പത്തിക-രാഷ്ട്രീയ അവഗണനയിൽ പരാതിപ്പെടുന്ന ബലൂച് ന്യൂനപക്ഷത്തിന്റെ കേന്ദ്രമാണ്. ഈ പ്രവിശ്യയിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്.

 

A terrorist attack on a courthouse in Zahedan, Iran's southeastern capital, killed nine people, including a mother and her infant, and injured 22 others, mostly civilians



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  11 hours ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  11 hours ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  12 hours ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  12 hours ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  13 hours ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  13 hours ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  13 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  14 hours ago
No Image

ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Kerala
  •  14 hours ago