HOME
DETAILS

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

  
Web Desk
July 26 2025 | 16:07 PM

Maradu Womans Suicide Family Levels Serious Allegations Against Husband

 

കോഴിക്കോട്: മാറാട് നടുവട്ടം സ്വദേശിനിയായ ഷിംനയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് മദ്യപിച്ചെത്തി ഷിംനയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പൊലിസിൽ പരാതി നൽകിയതായി ഷിംനയുടെ ബന്ധു വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് ഷിംനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് ഷിംനയെ മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവിന് ഷിംനയോട് സംശയമുണ്ടായിരുന്നതാണ് ഉപദ്രവത്തിന് കാരണമെന്നും അവർ ആരോപിച്ചു. സംഭവത്തിന് മുമ്പ് ഷിംന അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ മുറിയിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി.

മുൻപും ഷിംന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കുടുംബം നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷിംന അതിന് തയ്യാറായില്ല. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഷിംന പലതവണ വീട്ടിൽ വന്ന് താമസിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് ശേഷം തിരികെ പോവുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാറാട് പൊലിസ് കേസ് അന്വേഷിച്ചുവരികയാണ്.

 

In Maradu, Kozhikode, a young woman named Shimna died by suicide, prompting her family to accuse her husband of abuse. They allege he frequently harassed her while intoxicated, leading to a police complaint demanding an investigation into his role



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  3 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  4 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  4 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  5 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  5 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  5 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  5 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  5 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  6 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  6 hours ago