ബസുകളില്‍ മോഷണം: പ്രതി പിടിയില്‍
പെരിന്തല്‍മണ്ണ: പോക്കറ്റടി കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പുളിക്കല്‍ ഒളവട്ടൂര്‍ മായകര സ്വദേശി വടക്കംപുലാന് അബ്ദുള്ള കോയ (35)യാണ് അറസ്റ്റിലായത്. സംഘം ചേര്‍ന്നു ബസുകളിലും ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലും യാത്രക്കാരുടെ ബാഗുകളും പെഴ്സുകളും ബ്ലേഡുപയോഗിച്ചു കീറി പണം കവരുന്ന സംഘത്തിലെ മുഖ്യ പ്രതിയാണ്. ഇന്നലെ പത്തരയോടെ മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്ന മഞ്ചേരി സ്വദേശിയുടെ ബാഗില്‍നിന്നു പണം മോഷണം പോയ പരാതിയെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണു പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി പരിസരത്തു വെച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ പോക്കറ്റടി കേസില്‍ മഞ്ചേരി, വണ്ടണ്ടൂര്‍, മലപ്പുറം കോഴിക്കോട് സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഡി.വൈ.എസ്.പി മോഹനചന്ദ്രന്, സി.ഐ സാജു കെ. എബ്രാഹം, എസ്.ഐ ജോബിതോമസ്, പി.മോഹന്‍ദാസ്, സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്, അഭിലാഷ് കൈപ്പിനി, ദിനേഷ് കിഴക്കേക്കര, ടി.സലീന, നിബിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."