HOME
DETAILS

ഗസ്സയെ ആക്രമിച്ച് തുടങ്ങിയിട്ട് 660 ദിവസം, പട്ടിണിക്കിട്ട് കൊല്ലല്‍ പുതിയ ആയുധം, മരണം 60,000ന് അടുത്ത്; ഹമാസ് പ്രത്യാക്രമണത്തില്‍ മൂന്ന് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു | Gaza War Live Updates

  
July 27 2025 | 02:07 AM

Hamas armed wing says 3 Israeli armored personnel carriers targeted in southern Gaza with crews inside

ഗസ്സ: 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്ന കൂട്ടക്കുരുതിക്ക് ഇന്നേക്ക് 660 ദിവസം. ആക്രമണം 22 മാസം ആയതോടെ ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരേ 'പട്ടിണിക്കിട്ട് കൊല്ലല്‍' എന്ന പുതിയ യുദ്ധക്കുറ്റ ആയുധമാണ് ഉപയോഗിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഫലസ്തീനികള്‍ കൂടി പട്ടിണി കിടന്ന് മരിച്ചതോടെ പട്ടിണിമൂലമുള്ള മൊത്തം മരണം 127 ആയി. ഇതിനൊപ്പം സയണിസ്റ്റ് സൈന്യം നടത്തിയ ബോംബാക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം 72 പേര്‍ കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാനുഷിക സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെ 29 ഫലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്. 165 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം അഭിപ്രായപ്പെട്ടു. മെയ് 27 മുതല്‍ സഹായം തേടുന്നതിനിടെ മാത്രം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,121 ആയി ഉയര്‍ന്നു. 

ആകെ മരണം 60,000ന് അടുത്ത്

ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 59,733 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57 മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചതായും 512 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 144,477 ആയി ഉയര്‍ന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നിരവധി ഇരകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതുകൂടി ചേര്‍ത്താല്‍ മരണം 60,000 കവിയുമെന്നാണ് റിപ്പോര്‍ട്ട്.

ഹമാസിന്റെ പ്രത്യാക്രമണം

സയണിസ്റ്റ് സൈന്യത്തിന് കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന വിധത്തില്‍ ഹമാസ് ഇന്നലെ പ്രത്യാക്രമണവും നടത്തി. തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ തങ്ങളുടെ പോരാളികള്‍ ഇസ്രായേല്‍ സേനയെ ആക്രമിച്ചതായി ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസം ബ്രിഗേഡ്‌സ് അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് രണ്ട് ഇസ്രായേലി കവചിത വാഹനങ്ങളെ ഹമാസ് പോരാളികള്‍ ലക്ഷ്യമിട്ടതായി ഗ്രൂപ്പ് ടെലിഗ്രാമില്‍ പറഞ്ഞു. ഒപ്പം 'യാസിന്‍ 105' റോക്കറ്റ് ഉപയോഗിച്ച് മൂന്നാമത്തെ സയണിസ്റ്റ് സൈനികവാഹിനിക്കപ്പലും ലക്ഷ്യമിട്ടു. ഖാന്‍ യൂനിസിന് കിഴക്കുള്ള അബാസന്‍ അല്‍കബീറ പ്രദേശത്താണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായും അല്‍ മെഹര്‍ ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. നാശനഷ്ടം സംഭവിച്ചതായി അധിനിവേശസൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈലി മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ സൈനിക നഷ്ടങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഇസ്‌റാഈല്‍ കര്‍ശനമായ സെന്‍സര്‍ഷിപ്പ് ആണ് നടപ്പാക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം വരെ ഗസ്സയില്‍ 895 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും 6,134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. 


ഫലസ്തീനൊപ്പംനിന്ന് പോര്‍ച്ചുഗലും കാനഡയും

ഫ്രാന്‍സിനു പിന്നാലെ കാനഡയും പോര്‍ച്ചുഗലും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും. കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫ്രാന്‍സ് ഫലസ്തീനെ അംഗീകരിച്ച സാഹചര്യത്തിലാണിത്. ഫലസ്തീനി പൗരന്മാര്‍ക്ക് സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ അവകാശമുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. കാനഡ ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മാര്‍ക് കാര്‍നേ പറഞ്ഞിരുന്നു.

അതിനിടെ, യൂറോപ്യന്‍ യൂനിയന്റെ എതിര്‍പ്പിനിടയിലും ഫലസ്തീനെ അംഗീകരിക്കാന്‍ പോര്‍ച്ചുഗല്‍ തീരുമാനിച്ചു. ഫ്രാന്‍സിന്റെ തീരുമാനത്തിനു പിന്നാലെയാണ് പോര്‍ച്ചുഗലിന്റെ നീക്കം. വെള്ളിയാഴ്ചയാണ് ഇക്കാര്യം പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രി പൗലോ റേഞ്ചല്‍ വെളിപ്പെടുത്തിയത്. ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു കൊണ്ടുപോവുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സും സഊദിയും ഈ മാസം 28 മുതല്‍ 30 വരെ ന്യൂയോര്‍ക്കില്‍ നടത്തുന്ന ഉച്ചകോടിയില്‍ പോര്‍ച്ചുഗലും പങ്കെടുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത

International
  •  9 hours ago
No Image

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം

National
  •  9 hours ago
No Image

പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്

auto-mobile
  •  10 hours ago
No Image

കോവിഡിനും എബോളയ്ക്കുമെതിരെ പോരാടിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു

International
  •  10 hours ago
No Image

വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും

International
  •  10 hours ago
No Image

ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman

oman
  •  10 hours ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്‌നാപ്പ് ചെയ്തു  

International
  •  10 hours ago
No Image

ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ

National
  •  10 hours ago
No Image

പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

പാലോട് രവിക്ക് പകരം എന്‍ ശക്തന്‍;  തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

Kerala
  •  11 hours ago


No Image

ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക: മാനസികാരോഗ്യം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത നയം നടപ്പാക്കണം 

National
  •  12 hours ago
No Image

ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ

National
  •  12 hours ago
No Image

വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി

Kerala
  •  12 hours ago
No Image

ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് 

International
  •  12 hours ago