HOME
DETAILS

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിത്തം; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

  
Web Desk
July 27 2025 | 03:07 AM

American Airlines Plane Catches Fire Passengers and Crew Miraculously Escape Unharmed

 

ഡെൻവർ: ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പറന്നുയരാനിരുന്ന വിമാനം റൺവേയിൽ നിർത്തിവച്ചു. മയാമിയിലേക്ക് പോകേണ്ടിയിരുന്ന എഎ-3023 വിമാനത്തിന്റെ ടയറിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 173 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും ഒരാൾക്ക് നിസാര പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തു.

ഉച്ചയ്ക്ക് 2:45-ന് (പ്രാദേശിക സമയം) വിമാനം പറന്നുയരാൻ ഒരുങ്ങുന്നതിനിടെ ലാൻഡിംഗ് ഗിയറിൽ തീയും പുകയും ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് പറന്നുയരുന്നത് ഉടൻ നിർത്തുകയായിരുന്നു. തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ച ഡെൻവർ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗവും അധികൃതരും യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. യാത്രക്കാരെ റൺവേയിൽ നിന്ന് ബസ് മുഖേന ടെർമിനലിലേക്ക് മാറ്റി. വൈകുന്നേരം 5:10-ഓടെ തീ പൂർണമായും അണച്ചതായി ഡെൻവർ അഗ്നിശമന വിഭാഗം അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്ന് അടിയന്തര സ്ലൈഡ് വഴി താഴേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) വ്യക്തമാക്കി.

ലാൻഡിംഗ് ഗിയറിലെ ടയറിൽ മെയിന്റനൻസ് പ്രശ്നമാണ് തീപിടിത്തത്തിന് കാരണമായതെന്ന് അമേരിക്കൻ എയർലൈൻസിന്റെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കുകയും, വിമാനം പരിശോധനയ്ക്കായി സർവീസിൽ നിന്ന് പിൻവലിച്ചിട്ടുണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

അതിനിടെ, രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളിൽ ഒരു യാത്രക്കാരൻ തന്റെ കുഞ്ഞിനേക്കാൾ ലഗേജിന് മുൻഗണന നൽകിയതിന് വിമർശനം നേരിടുന്നു. വീഡിയോയിൽ ഇയാൾ ഒരു കൈയിൽ കുട്ടിയെ കഴുത്തിൽ പിടിച്ചും മറുകൈയിൽ ലഗേജ് എടുത്തും സ്ലൈഡ് വഴി ഇറങ്ങുന്നത് കാണാം. എന്നാൽ, സ്ലൈഡിൽ നിന്ന് ഇറങ്ങിയ ശേഷം ബാലൻസ് നഷ്ടപ്പെട്ട് കുട്ടിയുടെ മേൽ വീഴുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഡെൻവർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ തീപിടിത്ത സംഭവമാണിത്. മാർച്ചിൽ, ഡാളസിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനത്തിനും സമാനമായ തീപിടിത്തം ഉണ്ടായിരുന്നു. ആ സംഭവത്തിൽ 172 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.

 

On Saturday, an American Airlines Boeing 737 Max 8 caught fire on the runway at Denver International Airport due to a landing gear issue, forcing the cancellation of its Miami-bound flight. All 173 passengers were safely evacuated, with one minor injury reported. Dramatic visuals showed passengers sliding down emergency chutes as smoke filled the area. The FAA is investigating the incident, the second fire-related event at Denver in five months



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Weather
  •  8 hours ago
No Image

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം

Kerala
  •  8 hours ago
No Image

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും

Kerala
  •  8 hours ago
No Image

യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

National
  •  9 hours ago
No Image

അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather

uae
  •  9 hours ago
No Image

ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ

Kerala
  •  9 hours ago
No Image

അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ

Kerala
  •  10 hours ago
No Image

പാലോട് രവിയുടെ രാജി: തിരുവനന്തപുരം ജില്ലാ കോൺഗ്രസിൽ താൽക്കാലിക അധ്യക്ഷനെ നിയമിക്കാൻ തീരുമാനം

Kerala
  •  10 hours ago
No Image

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  10 hours ago
No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  17 hours ago