HOME
DETAILS

യുഡിഎഫ് നൂറ് തികച്ചാല്‍ ഞാന്‍ രാജിവെക്കും, തികച്ചില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകുമോ?: വെള്ളാപ്പള്ളി നടേശന്‍

  
Web Desk
July 27 2025 | 13:07 PM

I Will Resign if UDF Reaches 100 Will Satheesan Go into Exile if Not Vellappally Natesan Questions UDF Claims

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാല്‍ താന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പദവി രാജിവെക്കുമെന്ന് വെള്ളാപ്പള്ളി. യുഡിഎഫിന് 98 സീറ്റ് പോലും ലഭിക്കില്ലെന്നും നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വി.ഡി സതീശന്‍ രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പറവൂരില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വി.ഡി സതീശന്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അദ്ദേഹത്തിന്റെ അഹങ്കാരമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവനായ കെ സുധാകരനെ സതീശന്‍ പുറത്തുചാടിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വി.ഡി സതീശന്റെ മണ്ഡലത്തില്‍ വന്ന് കാര്യങ്ങള്‍ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് യോജിച്ചതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശന്‍ നമ്മുടെ സമുദായത്തെ അധിക്ഷേപിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താന്‍ ശ്രീനാരായണ ധര്‍മം പഠിക്കണമെന്നാണ് വി.ഡി സതീശന്‍ പറയുന്നത്. സതീശന്‍ തന്നെ ശ്രീനാരായണ ധര്‍മം പഠിപ്പിക്കേണ്ടതില്ല, ഈഴവന് വേണ്ടി സതീശന് എന്താണ് ചെയ്തത്? തോല്‍ക്കാനായാണ് സതീശന്‍ ഇതെല്ലാം പറയുന്നത്. വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയത്തിൽ അഹങ്കാരത്തോടെ സംസാരിക്കുന്നവർക്ക് എല്ലായ്‌പ്പോഴും തോൽവിയാണ് ഫലമെന്നും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. "100 പേരെ ജയിപ്പിക്കുമെന്ന് പറഞ്ഞ സതീശന് ഒന്നും ചെയ്യാൻ കഴിയില്ല," വെള്ളാപ്പള്ളി പരിഹസിച്ചു.

"ഈഴവർ വോട്ട് ചെയ്യുന്ന യന്ത്രങ്ങളാണെന്നല്ലാതെ അവർക്ക് അധികാരം ലഭിക്കുന്നില്ല. മുസ് ലിം വിരോധിയായി തന്നെ ഒതുക്കാൻ ശ്രമിച്ചാലും ഒതുങ്ങുന്നവനല്ല ഞാൻ," വെള്ളാപ്പള്ളി വ്യക്തമാക്കി. പറവൂരിൽ 52% വോട്ട് ഉറപ്പാണെന്ന് സതീശൻ പറഞ്ഞിട്ടും തോറ്റതിന്റെ ചരിത്രം അദ്ദേഹം ഓർമിപ്പിച്ചു. ഇതുപോലെ അഹങ്കാരത്തോടെ സംസാരിച്ചവർ മാരാരിക്കുളത്തും തോറ്റിട്ടുണ്ട് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  9 hours ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  9 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  10 hours ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  10 hours ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  10 hours ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  11 hours ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  11 hours ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  11 hours ago