HOME
DETAILS

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സഊദിയില്‍ ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  
July 27 2025 | 16:07 PM

Major Setback for Expatriates as Saudi Arabia Begins Nationalization of Key Sectors Today

റിയാദ്: 2025 ജൂലൈ 27 മുതൽ പ്രധാന പ്രൊഫഷണൽ മേഖലകളിൽ പുതുക്കിയ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ നടപ്പാക്കുമെന്ന് സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (MHRSD). ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് നടപടി. തൊഴിൽ വിപണിയിൽ സഊദി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി.

ഫാർമസി, ദന്തചികിത്സ, സാങ്കേതിക എഞ്ചിനീയറിംഗ് മേഖലകളാണ് പുതിയ സഊദിവൽക്കരണ ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദു. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന്, ഫാർമസി മേഖലയിൽ സഊദിവൽക്കരണ നിരക്ക് ഉയർത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്സുകളിലും 35%, ആശുപത്രി ഫാർമസികളിൽ 65%, മറ്റ് ഫാർമസി പ്രവർത്തനങ്ങളിൽ 55% എന്നിങ്ങനെയാണ് പുതുക്കിയ സ്വദേശിവൽക്കരണ നിരക്ക്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാകും ഈ നിരക്ക് ബാധകമാകുക.

ദന്തചികിത്സ മേഖലയിൽ, ആദ്യ ഘട്ടത്തിൽ 45% സഊദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. മൂന്നോ അതിലധികമോ ദന്ത പ്രൊഫഷണലുകളുള്ള സ്ഥാപനങ്ങൾക്ക് നിയമം ബാധകമാണ്. സാങ്കേതിക എഞ്ചിനീയറിംഗ് തൊഴിലുകളിൽ, അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 30% സൗദിവൽക്കരണം കൈവരിക്കണം.

നടപടിക്രമ ഗൈഡുകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിഴകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും ഈ നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം ഫാർമസിയിലും ദന്തചികിത്സയിലും സഊദിവൽക്കരണം നിരീക്ഷിക്കും. 

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് റിക്രൂട്ട്മെന്റ് പ്രോത്സാഹനങ്ങൾ, പരിശീലനം, ജോലി നിലനിർത്തൽ, ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് (HRDF) വഴി മുൻഗണനാ പിന്തുണ എന്നിവ ലഭിക്കും. രാജ്യത്തിന്റെ ദേശസാൽക്കരണ തന്ത്രത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ.

Saudi Arabia's latest Saudization policy takes effect today, with nationalization measures impacting several sectors. A significant move that may affect thousands of expatriate workers across the Kingdom.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago
No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  3 days ago
No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  3 days ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  3 days ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  3 days ago
No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  3 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago