HOME
DETAILS

ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; വിശദീകരണവുമായി കുഫോസ് വിസി

  
Web Desk
July 27 2025 | 16:07 PM

Did Not Attend RSS Event Clarifies KUFOS VC A Biju Kumar

കൊച്ചി: ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ പങ്കെടുത്തിട്ടില്ലെന്ന് കുഫോസ് വിസി എ ബിജുകുമാര്‍. മോഹന്‍ ഭാഗവതുമായി വേദി പങ്കിട്ടിട്ടില്ലെന്നും, അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ മറ്റൊരു സെമിനാറിലാണ് താന്‍ പങ്കെടുത്തതെന്നും വിസി വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ താന്‍ പങ്കെടുത്തതായി പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് ബിജുകുമാർ പറഞ്ഞു. 

'എറണാകുളത്ത് അമൃത വിദ്യാപീഠത്തില്‍ വെച്ച് അസോസിയേഷന്‍സ് ഓഫ് ഇന്‍ഡ്യന്‍ യൂണിവേഴ്‌സിറ്റീസ് ഇന്ന് (ജൂലൈ 27) സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ ഒരു വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ പങ്കെടുത്ത് '' വിദ്യാഭ്യാസ പരിവര്‍ത്തനം കേരളത്തിന്റെ കഴിവുകളും സാധ്യതകളും'' എന്ന വിഷയത്തില്‍ എന്റെ നിലപാടുകള്‍ വിശദീകരിക്കുകയാണ് ചെയ്തത്. ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ ഞാന്‍ പങ്കെടുത്തതായുള്ള വാര്‍ത്ത തികച്ചും തെറ്റാണ്. പ്രസ്തുത പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ലെന്ന വിവരം അറിയിച്ചു കൊള്ളുന്നു,' വിസി വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. 

ഇന്ന് കൊച്ചിയില്‍ വെച്ച് നടത്തിയ ജ്ഞാനസഭയിൽ കേരളത്തിലെ നാല് സർവകലാശാല വിസിമാർ പങ്കെടുത്തെന്ന് വാർത്ത വന്നിരുന്നു. കേരള യൂണിവേഴ്‌സിറ്റി, കണ്ണൂർ, കാലിക്കറ്റ്, വിസിമാർക്ക് പുറമെ കുഫോസ് വിസിയും പങ്കെടുത്തെന്നായിരുന്നു റിപ്പോർട്ട്. ഇത് തിരുത്തിയാണ് വിസി ബിജുകുമാർ നേരിട്ട് രം​ഗത്തെത്തിയിട്ടുള്ളത്.

അതേസമയം ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. 
നാല് ദിവസത്തേക്കാണ് സമ്മേളനം നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയെന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം.കേരളത്തിലെ അഞ്ച് വിസിമാർക്കാണ് പരിപാടിക്ക് ക്ഷണം ലഭിച്ചത്. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 

ആർഎസ്എസ് ജ്ഞാനസഭയിൽ വിസിമാർ പങ്കെടുക്കുന്നത് അപമാനകരമാണെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. വ്യക്തിപരമായി പരിപാടിയിൽ പങ്കെടുക്കുന്നത് വിസിമാർക്ക് തീരുമാനിക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിലപാടിനെ തള്ളിയാണ് എംവി ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തിയിട്ടുണ്ട്.

KUFOS Vice Chancellor A Biju Kumar has clarified that he did not attend the RSS-organized Jñānasabha event. In a press statement, he said he did not share a stage with RSS chief Mohan Bhagwat and had only participated in a different seminar held at Amrita Institute. He stated that the media reports claiming his participation in the RSS education summit are false.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  6 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  7 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  7 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  8 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  8 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  8 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  8 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago