
'ദേഹം മുഴുവന്‍ കത്തി കൊണ്ട് കുത്തി, വെട്ടേറ്റ് കൈ അറ്റു, നട്ടെല്ലും പൊട്ടി' ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും ആക്രമണം

കാന്‍ബെറ: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയാധിക്ഷേപവും ആക്രമണവും. സൗരഭ് ആനന്ദ് എന്ന 33കാരനാണ് അതിക്രൂര ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായത്. ദിവസങ്ങള്‍ക്കുമുമ്പ് ചരണ്‍പ്രീത് സിങ് എന്ന 23കാരനായ വിദ്യാര്‍ഥിയും ഇത്തരത്തിലുള്ള ആക്രമമത്തിന് ഇരയായിരുന്നു. കത്തികൊണ്ട് വെട്ടും കുത്തും വരെ ഏറ്റ് ഗുരുതരമായ നിലയിലുള്ള ആനന്ദ് ആശുപത്രിയിയില്‍ ചികിത്സയിലാണ്.
അതിക്രൂരമായ ആക്രമണമാണ് ആനന്ദിന് നേരെ ഉണ്ടായതെന്ന് പൊലിസ് തന്നെ പറയുന്നു. അഞ്ചുപേരടങ്ങിയ സംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് സൗരഭിന്റെ കൈ ഏതാണ്ട് അറ്റനിലയിലാണ്. കത്തി ഉപയോഗിച്ച് ശരീരത്തില്‍ നിരവധി തവണ കുത്തിയിട്ടുമുണ്ട്. നട്ടെല്ലിനും പൊട്ടലുണ്ട്. ജൂലായ് 19ന് ഷോപ്പിങ് സെന്ററിലെ ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി മടങ്ങവെയായിരുന്നു ക്രൂര ആക്രമണമുണ്ടായത്. വഴിയില്‍ സുഹൃത്തിന്റെ ഫോണ്‍ വന്നപ്പോള്‍ സൗരഭ് അത് അറ്റന്‍ഡ് ചെയ്തു ആ സമയത്താണ് അഞ്ചംഗ സംഘം എത്തിയത്. ആദ്യം അക്രമികളിലൊരാല്‍ ബലംപ്രയോഗിച്ച് സൗരഭിന്റെ പോക്കറ്റ് പരിശോധിച്ചു. അതിനിടക്ക് അടുത്തയാള്‍ ലസൗരഭിനെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അതിനിടെ മറ്റൊരാള്‍ കത്തിയെടുത്ത് സൗരഭിനെ കുത്തി. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തന്റെ കൈക്ക് വെട്ടേറ്റതെന്ന് സൗരഭ് പറയുന്നു.
'വേദന മാത്രമാണ് എനിക്ക് ഓര്‍മ്മയുള്ളത്, എന്റെ കൈ ഒരു നൂലിലെന്ന പോലെ തൂങ്ങിക്കിടക്കുകയായിരുന്നു,' അദ്ദേഹം പറഞ്ഞു. കൈ ഓപറേഷന്‍ വഴി ശരീരത്തില്‍ പിടിപ്പിച്ചിട്ടുണ്ട്. കുറ്റവാളികളില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഡ്‌ലൈഡിലെ കിന്റോര്‍ അവന്യുവില്‍ രാത്രി നഗരത്തിലെ ലൈറ്റ് ഷോ കാണാനെത്തിയപ്പോഴായിരുന്നു ചരണ്‍പ്രീത് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. പ്രകോപനങ്ങളൊന്നുമില്ലാതെ അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യക്കാര്‍ക്കെതിരെ തെറിയഭിഷേകം നടത്തിക്കൊണ്ടായിരുന്നു ആക്രമണം. കാറില്‍ നിന്നും വലിച്ചിഴച്ച ശേഷം, റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. ആക്രമണങ്ങളില്‍ മുഖത്തും ദേഹമാസകലവും പരിക്കേറ്റ ചരണ്‍പ്രീത് സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.
In another disturbing incident of racial abuse and assault in Australia, 33-year-old Sourabh Anand, an Indian-origin man, was brutally attacked.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 2 days ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• 2 days ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• 2 days ago
സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago