
മേൽവിലാസം തെറ്റിച്ച ഉരുൾ; എന്നിട്ടും മുടങ്ങാതെ കത്തുകൾ

പി.കെ ഷംസുദീൻ പുളിയോടാണ് ഹൗസ് മുണ്ടകൈ(പി.ഒ) മേപ്പാടി-673577. ഈ വിലാസത്തിൽ ഏതെങ്കിലും മാസികയോ, ബാങ്ക് അറിയിപ്പോ മുണ്ടക്കൈ പോസ്റ്റ് ഓഫിസിലെത്താത്ത ഒരൊറ്റ മാസവുമില്ല. അയച്ചയാളുടെ അഡ്രസ് ഉണ്ടെങ്കിൽ പതിവുപോലെ പോസ്റ്റ്മാൻ പി.ടി വേലായുധൻ കത്തുകളും മാഗസിനുമൊക്കെ തിരിച്ചയക്കും. അല്ലാത്തവ പോസ്റ്റ് ഓഫിസിൽ സൂക്ഷിക്കും. ഒരു നാടിനെയാകെ ഭൂപടത്തിൽനിന്ന് തുടച്ചുമാറ്റിയ ഉരുൾദുരന്തത്തിന് ഒരു വർഷം തികയുമ്പോൾ പി.കെ ഷംസുദ്ദീനെയും വടക്കേച്ചെരുവിൽ സജിമോനെയും സി.പി. മുഹമ്മദ് സിയാസിനെയും പോലെ എത്രയോപേർക്ക് ലോകത്തിന്റെ ഏതെല്ലാമോ കോണുകളിൽനിന്ന് കത്തുകളും മാസികകളും ആശംസാകാർഡുകളുമെത്തുന്നു. അവരൊന്നും ഈ ഭൂമുഖത്തില്ലെന്നറിയാത്തതിനാലോ അറിഞ്ഞിട്ടും അതുൾക്കൊള്ളാൻ മനസ് അനുവദിക്കാത്തതിനാലോ എത്തുന്നവയാണ് മിക്ക കത്തുകളും.
മുണ്ടക്കൈയിലുണ്ടായിരുന്ന ഒട്ടേറെപ്പേർക്ക് ഇപ്പോൾ പുത്തുമല പൊതുശ്മശാനമെന്നോ, മഹല്ല് ഖബറിടമെന്നോ മാത്രം വിലാസം. അതറിയാവുന്നതിനാൽ കത്തുകളുമായി വേലായുധൻ മുണ്ടക്കൈയിലേക്കു പോകുന്നത് അപൂർവം. 298 പേർക്കാണ് ജീവൻ നഷ്ടമായതെങ്കിലും ഉരുളോർമകൾ ഇരമ്പിയെത്തുന്നതിനാൽ ബാക്കിയായവരിൽ പലരും മുണ്ടക്കൈയിലേക്കും ചൂരൽമലയിലേക്കും തിരിച്ചുപോകാൻ ഭയക്കുന്നു. ഉരുളെടുത്തവയിൽ ചൂരൽമല പോസ്റ്റോഫിസുമുണ്ട്. മേപ്പാടിയിലെ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ മുണ്ടക്കൈ പോസ്റ്റ് ഓഫിസ്.
വെള്ളിടിപോലെ നാട് നടുങ്ങിയ ചൂരൽമല ദുരന്തത്തിന് ഒരാണ്ടുതികയുമ്പോൾ ഉരുൾ പ്രാണനെടുക്കാത്തവർ പതിയെ ജീവതത്തിലേക്ക് തിരിച്ചുനടക്കുന്നു. ദുരന്തത്തിൽനിന്നു രക്ഷപെട്ട, പോസ്റ്റ് ഓഫിസ് പരിധിയിലുണ്ടായിരുന്ന അഞ്ഞൂറിലേറെ വിലാസക്കാർ മേപ്പാടി ഭാഗത്ത് വാടകയ്ക്കും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. പുതിയ വിലാസത്തിൽ മുടങ്ങാതെ കത്തുകളെത്തിക്കാറുണ്ടെന്ന് വേലായുധൻ പറഞ്ഞു.
വെള്ളാർമല സ്‌കൂളിനടുത്തുള്ള വേലായുധന്റെ വീടും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു. ഭാര്യ ശാലിനി, മക്കളായ വിഷ്ണു, ജിഷ്ണു, ജിനിഷ എന്നിവർക്കൊപ്പം മേപ്പാടി താഴെ അരപ്പറ്റയിൽ വാടകവീട്ടിലാണ് വേലായുധൻ താമസിക്കുന്നത്. 34 വർഷം മുമ്പാണ് മുണ്ടക്കൈ പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കുന്നത്. രണ്ടു വർഷം കഴിഞ്ഞാൽ ഇിവിടെനിന്നുതന്നെ വിരമിക്കും. ഉരുൾദുരന്തത്തിനുമുമ്പ് എഴുനൂറോളം കുടുംബങ്ങളാണ് ചൂരൽമലയിലുണ്ടായിരുന്നത്. ഓരോരുരുത്തരെയും കൈവെള്ളയിലെ രേഖയെന്നപോലെ വേലായുധന് ഹൃദിസ്ഥം.
'ജൂലൈ 30 ഹൃദയഭൂമി', പുത്തുമല പി.ഒ
പുത്തുമല (വയനാട്): പുത്തുമലയ്ക്ക് സ്വന്തമായൊരു മേൽവിലാസമുണ്ടായിരുന്നു. പുത്തുമല പി.ഒ എന്നെഴുതിയാൽ എത്തുന്ന ഒരിടം. 2019 ഓഗസ്റ്റ് എട്ടിലെ 17 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ വിലാസം മാറ്റിയതിനൊപ്പം പ്രദേശത്തിന്റെ തുടിപ്പും ഇല്ലാതാക്കി. അവിടെയുണ്ടായിരുന്നവർ മറ്റൊരിടത്തേക്കു പറിച്ചുനടപ്പെട്ടു. അഞ്ചു വർഷങ്ങൾക്കിപ്പുറംദുരന്തഭൂമി ഒരുപാട് മനുഷ്യരുടെ ഒറ്റ വിലാസമാകുകയാണ്.
2024 ലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമല ശ്മശാന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി' എന്ന് അറിയപ്പെടും. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം യു.എ അജ്മൽ സാജിദാണ് പേര് നിർദേശിച്ചത്. തേയിലത്തോട്ടത്തിന്റെ ഭാഗമായ 65 സെന്റ് ഭൂമിയിൽ അടുത്തടുത്തായി 269 കുഴിമാടങ്ങളിലാണ് ദുരന്തത്തിൽ മരിച്ചവരുടെ അന്ത്യനിദ്ര. 56 മൃതദേഹങ്ങളും 213 ശരീരഭാഗങ്ങളും.
ദുരന്തത്തിന് ഒരാണ്ടു പിന്നിടുമ്പോഴും ആളൊഴിയാത്ത പകലുകളിൽ പ്രാർഥനയുമായി ഉറ്റവർക്കരികിലെത്തുന്നവർ കണ്ണുനനയിക്കുന്നു. പലരുടേയും ശരീരഭാഗങ്ങൾ പല കുഴിമാടങ്ങളിലായതിനാൽ ഒരാളുടെ പേരെഴുതിയ ഫലകങ്ങൾ പലയിടങ്ങളിലുണ്ട്. തിരിച്ചറിയപ്പെടാതെ ഡി.എൻ.എ സാംപിൾ നമ്പർ മാത്രം രേഖപ്പെടുത്തിയവയുമുണ്ട്. കാണാതായ 32 പേരിൽ പലരും തിരിച്ചറിയാതെ ഇവിടെ അന്തിയുറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട്: അത്തോളി പറമ്പത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു
uae
• 20 hours ago
ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്‌ഡേറ്റ് പുറത്ത്
Cricket
• 20 hours ago
കോഴിക്കോട് കൂടരഞ്ഞിയിൽ കുടുംബ വഴക്കിനെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു
Kerala
• 20 hours ago
മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Kerala
• 20 hours ago
തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 21 hours ago
കോതമംഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്
Kerala
• 21 hours ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും
National
• 21 hours ago
അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം
Saudi-arabia
• 21 hours ago
മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന പരാമർശം; ജോസഫ് പാംപ്ലാനിക്കെതിരെ ഹിന്ദു ഐക്യവേദി
Kerala
• 21 hours ago
വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ
uae
• a day ago
ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി
National
• a day ago
മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• a day ago
കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം
Kerala
• a day ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം
National
• a day ago
ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്
National
• a day ago
അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ
Kerala
• a day ago
'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി
National
• a day ago
ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്
National
• a day ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• a day ago
രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന
Saudi-arabia
• a day ago
യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്
uae
• a day ago