HOME
DETAILS

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന പരാമർശം; ജോസഫ് പാംപ്ലാനിക്കെതിരെ ഹിന്ദു ഐക്യവേദി

  
Web Desk
August 01 2025 | 10:08 AM

Hindu Aikya Vedi state president rv babu against joseph pamplani

തിരുവനന്തപുരം: മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി. 11 സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ആവശ്യം അതിമോഹം മാത്രമാണെന്നും, ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്കെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർവി ബാബു പറഞ്ഞു. 

ക്രൈസ്തവ സഭകൾ  ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം  മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത്   സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ  മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തിൽ സഭകൾക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പ് മനസിലാക്കാണമെന്നും ആർവി ബാബു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 

പോസ്റ്റിന്റെ പൂർണ്ണരൂപം,

ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം .

11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന  ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം   അതിമോഹം മാത്രമാണ് .ക്രൈസ്തവ സഭകൾ  ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം   മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത്   സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ  മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തിൽ സഭകൾക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ  ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പോലും മതം മാറ്റം നിരോധിക്കണമെന്ന് പറഞ്ഞത്. ദാരിദ്ര്യം ദൈവത്തിൻ്റെ വരദാനമാണെന്നും അത് വഴി ദരിദ്രരരെ ക്രിസ്തുവിൻ്റെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും പറഞ്ഞത് മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റർ നിർമ്മലയായിരുന്നു. 2000-ാമാണ്ടോടെ ലോകത്തെ സുവിശേഷവൽക്കരിക്കാൻ ജ്യോഷ്യാ ഒന്ന്, ജ്യോഷ്യോ 2 എന്നിങ്ങനെ പ്രഖ്യാപിച്ച് വിദേശഫണ്ടിൻ്റെ സഹായത്തോടെ വൻ മതപരിവർത്തന പദ്ധതികൾ തയ്യാറാക്കിയത് world Council of Churches ആയിരുന്നു. 

മതം മാറ്റത്തെ കുറിച്ചുള്ള ഒരു കേസിൽ മതം പ്രചരിപ്പിക്കാൻ ഭരണഘടനയുടെ  ആർട്ടിക്കിൾ  25 നൽകുന്ന സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ബഹു: സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് 1978 ൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും മതം മാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം കേരള സർക്കാർ നടപ്പാക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്.

The Hindu Aikya Vedi has protested against the remarks made by Archbishop Joseph Pamplany of the Thalassery Archdiocese, in which he called for the repeal of the anti-conversion law.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  a day ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  a day ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  a day ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  a day ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  a day ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  a day ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  a day ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  a day ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  a day ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  a day ago