HOME
DETAILS

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

  
August 01 2025 | 11:08 AM

Malappuram Student Sexually Assaulted on Bus in Valanchery Suspect Shakkir Arrested

മലപ്പുറം: വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പൊലിസ് പിടിയിലായി. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ബസ് ജീവനക്കാർ വിദ്യാർത്ഥിനിക്ക് വേണ്ട സഹായം നൽകിയില്ലെന്ന് പെൺകുട്ടി പരാതിപ്പെട്ടു.

കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനി ബസിൽ വെച്ചാണ് അതിക്രമം നേരിട്ടത്. ബസ് വട്ടപ്പാറയിൽ എത്തിയപ്പോൾ, ഷക്കീർ പെൺകുട്ടിയോട് മോശമായി പെരുമാറുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം വെച്ച് എതിർത്തതോടെ, ബസ് കണ്ടക്ടർ പ്രതിയെ മുൻഭാഗത്തെ സീറ്റിൽ നിന്ന് പിൻഭാഗത്തേക്ക് മാറ്റിയിരുത്തി. എന്നാൽ, കണ്ടക്ടർ പ്രതിയെ പൊലിസിൽ ഏൽപ്പിക്കുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.

വിദ്യാർത്ഥിനിക്ക് ആവശ്യമായ പിന്തുണയും ബസ് ജീവനക്കാരിൽ നിന്ന് ലഭിച്ചില്ല. അടുത്ത ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഷക്കീർ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പെൺകുട്ടി വളാഞ്ചേരി പൊലിസിൽ പരാതി നൽകി. പൊലിസ് 'മലാല' എന്ന ബസ് കസ്റ്റഡിയിലെടുത്തെങ്കിലും, ആദ്യം പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഷക്കീറിനെ പിടികൂടുകയായിരുന്നു.

പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

In Malappuram’s Valanchery, a female student was sexually assaulted on a bus by Shakkir (35) from Thrikkanapuram. The incident occurred while she was traveling to college. Despite her resistance, bus staff failed to assist or detain the accused, who fled at the next stop. After the student’s complaint, police arrested Shakkir following a two-day investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം

qatar
  •  2 hours ago
No Image

ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്

International
  •  2 hours ago
No Image

അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്

Football
  •  3 hours ago
No Image

ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു

National
  •  3 hours ago
No Image

2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'

uae
  •  3 hours ago
No Image

ദുബൈ: മയക്കുമരുന്ന് ഉപയോ​ഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

uae
  •  3 hours ago
No Image

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി

National
  •  3 hours ago
No Image

മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

Kerala
  •  4 hours ago
No Image

ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza

uae
  •  4 hours ago