HOME
DETAILS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ

  
July 29 2025 | 15:07 PM

Two Arrested in Salem for Kidnapping Raping Minor Girl Thrissur Police

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് തൃശ്ശൂർ റൂറൽ പൊലിസ് അറസ്റ്റ് ചെയ്തു. താഴേക്കാട് സ്വദേശി അമൽ (25), തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയെ ചാലക്കുടി, കൊരട്ടി, തൃശ്ശൂർ, വേളാങ്കണ്ണി, സേലം എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിച്ചതായി പൊലിസ് വ്യക്തമാക്കി. ഒരാഴ്ചയോളം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ, പെൺകുട്ടിയുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്തി. പ്രതികളെയും പെൺകുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.

അറസ്റ്റിലായ വിശ്വ, സേലം പൊലിസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലെ പ്രതിയാണെന്നും പൊലിസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ചാലക്കുടി ഡി.വൈ.എസ്.പി. ബിജുകുമാർ പി.സി., ചാലക്കുടി പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് എം.കെ., എസ്.ഐ.മാരായ ഋഷിപ്രസാദ്, സുനിൽകുമാർ, എസ്.സി.പി.ഒ.മാരായ ടെസ്സി കെ.ടി., രജനി, ആൻസൻ, ബിനു പി.ബി., സന്ദീപ്, സി.പി.ഒ. സജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Thrissur Rural Police arrested two youths, Amal (25) from Thazhekkad and Vishwa (21) from Salem, for kidnapping and raping a minor girl. The crime occurred in Chalakudy, Koratty, Thrissur, Velankanni, and Salem. After a week-long search in Tamil Nadu, the suspects were apprehended in Salem. The victim was rescued, and the accused will be presented in court. Vishwa is also linked to a robbery case in Salem.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  19 minutes ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  an hour ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  an hour ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  an hour ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  2 hours ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  2 hours ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  2 hours ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  3 hours ago
No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  3 hours ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 hours ago